മദ്രാസ് : സ്ഥലനാമചരിത്രം
- admin trycle
- Jul 17, 2019
- 0 comment(s)
ബ്രിട്ടീഷ് ആധിപത്യകാലം മുതല്‍ക്കുതന്നെ അറിയപ്പെടുന്ന നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു മദ്രാസ്. 1800 കാലഘട്ടത്തിലാണ് ബോംബെയില്‍ നിന്നും വേറിട്ട് മദ്രാസ് പ്രവിശ്യ രൂപീകൃതമായത്. അന്നത്തെ ആന്ധ്രാതീരങ്ങള്‍, കര്‍ണ്ണാടകയുടെ ദക്ഷിണ-പടിഞ്ഞാറന്‍ഭാഗങ്ങള്‍, ഉത്തരകേരളം എന്നിവയെല്ലാം ആദ്യകാലത്ത് മദ്രാസ് പ്രവിശ്യക്ക് കീഴിലായിരുന്നു. സ്വാതന്ത്ര്യാനന്തരം മദ്രാസ് പ്രവിശ്യ മദ്രാസ് സംസ്ഥാനമായി മാറി. തമിഴ്നാടിന്‍റെ ആദ്യകാല പേരായിരുന്നു മദ്രാസ് എന്നത്. ഗാന്ധിയന്‍ ശങ്കരലിംഗനാടാര്‍ നേതൃത്വം വഹിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ 1956 മുതല്‍ക്കുതന്നെ മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാരസമരം നടത്തിയിരുന്നു. സമരത്തിന്‍റെ 77-ാം ദിവസം അദ്ദേഹം മരണപ്പെട്ടു. പിന്നെയും വര്‍ഷങ്ങളോളം മദ്രാസ് എന്നറിയപ്പെട്ടിരുന്ന മദ്രാസ് സംസ്ഥാനം 1969-ല്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തമിഴ്നാട് എന്ന പേരിലേക്ക് മാറ്റി. മദ്രാസിനെ തമിഴ്‌നാടിന്റെ തലസ്ഥാനമാക്കി നിലനിര്‍ത്തി.
ബ്രിട്ടീഷുകാരുടെ ഭരണസിരാകേന്ദ്രമായ ഫോര്‍ട്ട് സെന്‍റ് ജോര്‍ജിനടുത്തുള്ള തീരദേശമായ മദിരാശിപട്ടണം എന്ന ചെറു ഗ്രാമത്തിന്‍റെ പേരില്‍ നിന്നുമാണ് മദ്രാസ് എന്ന പേര് രൂപപ്പെട്ടത്. മദ്രാസ് എന്ന പേരിന്‍റെ ഉത്പത്തിയുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ആഗമന സമയത്ത് ദൈവങ്ങളുടെ മാതാവ് എന്നര്‍ത്ഥം വരുന്ന Madre de ഡെയ്സ് എന്ന പേര് അവര്‍ ഈ പ്രദേശത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചുവെന്നതാണ് ഒരു വാദം, അവിടെ സ്ഥിരതാമസമാക്കിയ മദൈറേസ് എന്ന പോര്‍ച്ചുഗീസ് കുടുംബത്തിന്‍റെ പേരില്‍ നിന്നുമാണ് മദ്രാസ് എന്ന് പേര് രൂപപ്പെട്ടത് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ വാദം. തേന്‍ എന്നതിന്‍റെ സംസ്കൃതപദമായ മധുവില്‍ നിന്ന് ( Madu-ras) രൂപപ്പെട്ടതാണ് മദ്രാസ് എന്നും ചിലര്‍ വാദിക്കുന്നു.
1639-ല്‍ ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിക്കപ്പെട്ട ഫോര്‍ട്ട് സെന്‍റ് ജോര്‍ജിനടുത്തുള്ള ചെന്നൈപട്ടണം എന്ന പേരില്‍ നിന്നുമാണ് ചെന്നൈ എന്ന സ്ഥലനാമവും ഉടലെടുത്തത്. ഈ സ്ഥലനാമചരിത്രവുമായി ബന്ധപ്പെട്ട് 2 വാദങ്ങളാണ് പൊതുവെ അംഗീകരിക്കപ്പെട്ടതായിട്ടുള്ളത്. 1639-ല്‍ ഈ പ്രദേശങ്ങള്‍ കീഴടക്കിയ തെലുങ്കുദേശത്തെ രാജാവായ ദമര്‍ള ചെന്നെപ്പ നായക്കുഡു നായക എന്ന പേരില്‍ നി്ന്നും ചെന്നൈപ്പട്ടണം എന്ന പേര് വന്നതെന്ന് ഒന്നാമത്തെ വാദം ന്യായീകരിക്കുന്നു. രണ്ടാമതായിട്ടുള്ളത് ചെന്ന കേശവ പെരുമാള്‍ അമ്പലവുമായി ബന്ധപ്പെട്ടാണ്. തമിഴില്‍ ചെന്നെ എന്നാല്‍ മുഖം എന്നാണ് അര്‍ത്ഥം. അത് പ്രകാരം പട്ടണത്തിന്‍റെ മുഖശ്രീയായ ഈ അമ്പലത്തിന്റെ പേരാണ് ചെന്നൈ എന്ന പേര് വരാൻ കാരണമെന്ന് ഈ വാദം പറയുന്നു. എന്നിരുന്നാലും മദ്രാസ് എന്നത് കോളനി ഭരണത്തിന്‍റെ ബാക്കിപത്രമായി കണക്കാക്കുന്നതിനാല്‍ മാതൃഭാഷയിലുള്ള സ്ഥലനാമം വേണമെന്ന ആവശ്യം രൂക്ഷമായി വന്ന ഘട്ടത്തിലാണ് മദ്രാസ് എന്ന തമിഴ്നാടിന്‍റെ തലസ്ഥാനപ്രദേശം ചെന്നൈ എന്നാക്കി മാറ്റിയത്. 1996 ജൂലൈ 17-നായിരുന്നു ഇതിന്‍റെ ഔദ്യോഗികപ്രഖ്യാപനം നടന്നത്. ഇതിനെ തുടര്‍ന്ന് ബോംബെ ,മുബൈ എന്നും കല്‍ക്കത്ത, കൊല്‍ക്കത്ത എന്നും ബാഗ്ലൂര്‍, ബെംഗലൂരൂ എന്നും അറിയപ്പെടാന്‍ തുടങ്ങി. മാതൃഭാഷയുടെ തനിമയെ സ്ഥലനാമങ്ങളിലൂടെ നിലനിര്‍ത്തി ചരിത്രത്തിലെ ഇരുണ്ട അധ്യായമായ കൊളോണിയല്‍ ഭരണഓര്‍മ്മകളെ ഇല്ലാതാക്കാനുള്ള ശ്രമം കൂടിയാണ് ഇതിലൂടെ പ്രകടമാകുന്നത്.