Please login to post comment

റെസ്യൂമെയും സി വിയും തമ്മിൽ എന്താ വ്യത്യാസം

  • admin trycle
  • Oct 19, 2022
  • 0 comment(s)

Ever wondered whether CV and Resume are the same thing? Learn what's the difference between a CV and a resume. Read the post in Malayalam

 

എപ്പോഴോ തയ്യാറാക്കി വച്ച ഒരു ഡോക്യുമെന്റ് എടുത്ത്, മാറി മാറി സി. വിയായും റെസ്യൂമെയായും അയക്കാൻ വരട്ടെ. രണ്ടും തമ്മിൽ ഒരുപാട് വ്യത്യസങ്ങളുണ്ട്. ഇനിയെങ്കിലും വ്യക്തമായി നമുക്ക് അതെല്ലാമൊന്ന് മനസിലാക്കിയിരിക്കാം. 

 

കരിക്കുലം വിറ്റെ (സി. വി) 

നിങ്ങളുടെ എഡ്യുക്കേഷൺൽ ഡീറ്റയിൽസ്, എക്സ്പീരിയൻസ്, സ്കില്ലുകൾ, നേട്ടങ്ങൾ, പ്രൊജക്ടുകൾ, മറ്റ് അവാര്‍ഡുകൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി വളരെ വിശാലമായി തയ്യാറാക്കുന്ന ഒരു ഡോക്യുമെന്റാണിത്. അതുകൊണ്ട് തന്നെ പത്തിരുപത് പേജുകൾ വരെ ഇത് നീളുന്നതിൽ യാതൊരു പ്രശ്നവുമില്ല. 

 

റെസ്യൂമെ 

ഏതെങ്കിലും ഒരു സ്പെസിഫിക് ജോലിയുമായി ബന്ധപ്പെട്ട് നമുക്കുള്ള ക്വാളിഫിക്കേഷൻസ്, എക്സ്പീരിയൻസ്, സ്കില്ലുകൾ, നേട്ടങ്ങൾ എന്നിവയിൽ ഫോക്കസ് ചെയ്ത് തയ്യാറാക്കുന്നതാണ് റെസ്യൂമെ. വളരെ ഷോർട്ട് ആയി ചെയ്യേണ്ട ഇതിന് മാക്സിമം പോയാൽ ഒരു 2 പേജ് വരെ മതി. 

 

എവിടെ ഉപയോഗിക്കണം? 

സാധാരണയായി സി. വി റിസേര്‍ച്ച്, ഫെല്ലോഷിപ്പ് പോലുള്ള അക്കാദമിക് കാര്യങ്ങൾക്കും, റെസ്യൂമെ ഇന്റേൺഷിപ്പ് , ജോലി, തുടങ്ങിയവയ്ക്കും ആണ് ഉപയോഗിക്കാറുള്ളത്. ഒരേ സി. വി തന്നെ പലയിടങ്ങളിലും ഉപയോഗിക്കാമെങ്കിലും റെസ്യൂമെയുടെ കാര്യം അങ്ങനെയല്ല. ഓരോ തവണയും അതിനെ മാറ്റിയിരിക്കണം.

 

എപ്പൊ അപ്ഡേറ്റ് ചെയ്യണം? 

വിദ്യാഭ്യാസപരമായോ, പ്രൊഫഷണൽ ആയോ പുതിയ എന്തെങ്കിലും  കാര്യങ്ങൾ പൂർത്തിയാക്കിയാൽ അതിനെ നിങ്ങൾക്ക് സി. വി യിൽ അപ്ഡേറ്റ് ചെയ്യാം. എന്നാൽ റെസ്യൂമെ അപ്ഡേറ്റ് ആക്കേണ്ടത് ഓരോ ജോലിക്കും ആവിശ്യമുള്ള സ്കില്ലുകൾക്കും എക്സ്പീരിയൻസിനും അനുസരിച്ച് അതിന് മാച്ചാവുന്ന തരത്തിലായിരിക്കണം. 

 

 

ഇനി ഈ രണ്ടിലും കോമണായി ശ്രദ്ധിക്കണ്ട കാര്യം എന്താണെന്ന് വച്ചാൽ, ഇവ നോക്കിയിട്ടാണ് അടുത്ത ഘട്ടത്തിലേക്ക് കടത്തി വിടുന്നത് എന്നതുകൊണ്ട്, നമ്മളെ ഏറ്റവും മികച്ച കാൻഡിഡേറ്റ് ആയി റെപ്രസന്റ് ചെയ്യുന്ന രീതിയിലാവണം ഇത് രണ്ടും തയ്യാറാക്കി എടുക്കാൻ. അക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട. 

Upskill with Trycle and secure a well-paid job 

Are you a recent graduate or an experienced candidate looking for that spark and change? Join Trycle.com today to upskill and stand out from the crowd when job hunting. Deep dive into our wide range of technology courses and prepare for technical interviews with the help of experts. All in one place, in Malayalam. We've placed our candidates with top-tier companies such as IBM, Deloitte, Sun Tech, TCS, Cognizant, Wipro, Accenture, Zoho, etc.

 

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...