ഒ.വി.വിജയന്‍
- admin trycle
- Jun 19, 2019
- 0 comment(s)
ആധുനികതയുടെ സൂക്ഷ്മചലനങ്ങളെ ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ട് ആവിഷ്കരിച്ച എഴുത്തുകാരനാണ് ഒ.വി. വിജയന്‍. മലയാള സാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറ പാകിയ അദ്ദേഹം അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റും, പത്രപ്രവര്‍ത്തകനുമായിരുന്നു. 1930 ജൂലൈ 2-നു പാലക്കാട് ജില്ലയില്‍ ജനിച്ച അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്നാണ്.
അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം പില്‍ക്കാലത്ത് താന്‍ ഏറ്റവും മോശം അധ്യാപകനായിരുന്നു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അധ്യാപകവൃത്തി ഉപേക്ഷിച്ച് അദ്ദേഹം പത്രപ്രവര്‍ത്തകനായി മാറി. ശങ്കേഴ്സ് വീക്ക്ലി, പേട്രിയറ്റ്, ദ സ്റ്റേറ്റ്സ്മാന്‍ എന്നീ ആനുകാലികങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഒട്ടനവധി രചനകള്‍ നടത്തിയിട്ടുണ്ട്.
1990-ല്‍ കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, 1991-ല്‍ ഗുരുസാഗരം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ്, 1992-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന് മുട്ടത്തുവര്‍ക്കി അവാര്‍ഡ്, 1999-ല്‍ തലമുറകള്‍ എന്ന നോവലിന് എം.പി. പോള്‍ അവാര്‍ഡ് എന്നിവ ലഭിച്ച അദ്ദേഹത്തെ 2001-ല്‍ കേരളസര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരവും, 2003-ല്‍ രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു.
2005 മാര്‍ച്ച് 30-ന് അന്തരിച്ച അദ്ദേഹം തന്‍റെ എല്ലാ കൃതികളും മലയാളത്തില്‍ എഴുതുന്നതോടൊപ്പം സമാന്തരമായി ഇംഗ്ലീഷ് വിവര്‍ത്തനവും അനായാസമായി നടത്തിയിരുന്നു.
പ്രധാനരചനകള്‍
നോവല്‍
ډ ധര്‍മ്മപുരാണം
ډ ഗുരുസാഗരം
ډ തലമുറകള്‍
ډ ഖസാക്കിന്‍റെ ഇതിഹാസം
ډ മധുരം ഗായതി
ډ പ്രവാചകന്‍റെ വഴി
ലേഖനം
ډ ഇതിഹാസത്തിന്‍റെ ഇതിഹാസം
ډ ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മ
ډ ഘോഷയാത്രയില്‍ തനിയെ
ډ അന്ധനും അകലങ്ങള്‍ കാണുന്നവനും
കാര്‍ട്ടൂണ്‍
ډ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം
ډ Tragic Idiom
ഇംഗ്ലീഷ് കൃതികള്‍
• The Saga of Dharmapura
• The Legends of Khasak
• The Infinty of Grace
• After the hanging and other stories