ബർട്ട് റുട്ടാനെ കുറിച്ച് അറിയാം
- admin trycle
- Oct 25, 2020
- 0 comment(s)
ചെറു പ്രായത്തിൽ വിമാന നിർമ്മാണത്തിൽ സ്കിൽ വളർത്തി. ഇന്ന് ചരിത്രം കുറിച്ച വ്യക്തിയായി.. ബർട്ട് റുട്ടാനെ കുറിച്ച് അറിയാം
ഒരു സാധാരണ പൗരനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനായി സ്വകാര്യ ധനസഹായത്തോടെ ആദ്യമായി ഒരു ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്ത വ്യക്തിയാണ് ബർട്ട് റുട്ടാൻ. 2004 ജൂണിൽ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ നിന്ന് റുട്ടാന്റെ നൂതന സ്‌പേസ് ഷിപ്പ് വൺ പറന്നുയർന്നു, മേഘങ്ങൾക്കിടയിലൂടെ പറന്നുയർന്ന് ഇത് ബഹിരാകാശത്തേക്ക് പ്രവേശിച്ചു. വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി ഇത് കണക്കാക്കുന്നു, ഈ യാത്ര സാഹസിക യാത്രകളുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന് റുട്ടാൻ അഭിപ്രായപ്പെട്ടു. ബഹിരാകാശ ടൂറിസം എന്ന ആശയം ഇവിടെ നിന്നാണ് ജീവൻ വക്കുന്നത്.
മുൻ യുഎസ് വ്യോമസേനയുടെ യുദ്ധ പൈലറ്റായ റുട്ടാന്റെയും അദ്ദേഹത്തിന്റെ സഹോദരൻ റിച്ചാർഡിന്റെയും ജീവിതത്തിലെ മികച്ച സമയം മുഴുവൻ ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. 1943 ജൂൺ 17 ന് ഒറിഗോണിലെ പോർട്ട്‌ലാന്റിൽ ജനിച്ച എൽബർട്ട് എൽ. റുട്ടാൻ കാലിഫോർണിയയിലെ സെൻട്രൽ വാലി പ്രദേശത്തെ ദിനുബ എന്ന പട്ടണത്തിലാണ് വളർന്നത്. ദന്തഡോക്ടറായ റുട്ടാൻസിന്റെ പിതാവിന് പൈലറ്റിന്റെ ലൈസൻസും ഒരു ചെറിയ വിമാനവും സ്വന്തമായി ഉണ്ടായിരുന്നു. റുട്ടാനും സഹോദരനും ചെറു പ്രായത്തിൽ തന്നെ വിമാന യാത്രയിലും ഇതിന്റെ നിർമ്മാണത്തിലും ആകൃഷ്ടരായിരുന്നു. റുട്ടാനേക്കാൾ അഞ്ച് വയസ്സ് കൂടുതലുള്ള റിച്ചാർഡ് തന്റെ വിമാന ശേഖരത്തിൽ കളിക്കാൻ ബർട്ടിനെ അനുവദിച്ചില്ല. ഇതിന് അദ്ദേഹം സ്വന്തമായി വിമാന കളിപ്പാട്ടങ്ങൾ ഉണ്ടാക്കി മറുപടി നൽകാൻ തീരുമാനിച്ചു. ഇവിടെ നിന്നാണ് ലോകം കണ്ട മികച്ച ഏവിയേഷൻ എൻജിനീയറുടെ തുടക്കം.
റുട്ടാൻ സഹോദരന്മാരുടെ വിമാന നിർമ്മാണ കമ്പം രണ്ടുപേരെയും കൊണ്ടെത്തിച്ചത് ഈ പ്രദേശത്തെ കളിപ്പാട്ട വിമാനങ്ങളുടെ പറത്തൽ മത്സരങ്ങളിലാണ്. താമസിയാതെ ബർട്ട് ഒരു ബുദ്ധിമാനായ ഡിസൈനറായി അറിയപ്പെടാൻ തുടങ്ങി. ഇതിന് കാരണം അദ്ദേഹം ഉണ്ടാക്കി എടുത്ത വിമാനങ്ങളുടെ മികവായിരുന്നു. വിമാനവാഹിനിക്കപ്പലുകളിൽ ഇറങ്ങുന്ന യുദ്ധവിമാനങ്ങളെ അനുകരിക്കുന്നതാണ് ഒരു ഒരു മത്സരം. "സമകാലീന നേവി ഫൈറ്റർ വിമാനങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വിമാനം ബർട്ട് നിർമ്മിച്ചു," ഒരു അഭിമുഖത്തിൽ സഹോദരൻ റിച്ചാർഡ് പറയുകയുണ്ടായി "നേവി ഫൈറ്റർ വിമാനങ്ങളുടെ മോഡൽ നിർമ്മിച്ചതിന് അതിനുശേഷം അതിൽ എങ്ങനെ ഒരു എങ്ങിനെ ഘടിപ്പിക്കും എന്നും ഇവയെ എങ്ങനെ നിയന്ത്രിക്കാം എന്നുമുള്ള ചിന്തകളിൽ ആരുന്നു റുട്ടാൻ, അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു"
അമ്മയെയും കൂട്ടി റുട്ടാൻ പലപ്പോഴും തന്റെ പുതിയ മോഡൽ വിമാന ഡിസൈനുകളും എടുത്തു പുറത്തു പോകുന്നത് പതിവായിരുന്നു. തനിക്കു ലൈസൻസ് ഇല്ലാത്തതിനാൽ അമ്മയെ കൊണ്ട് വേഗത്തിൽ കാറ് ഓടിപ്പിക്കുകയും, വിമാനങ്ങൾ ആ കാറ്റത്ത് കയ്യിൽ വച്ച് പറത്തി നോക്കലും ആയിരുന്നു ലക്ഷ്യം. തന്റെ ഏറ്റവും പുതിയ മോഡൽ വിമാനത്തിന്റെ എയറോഡൈനാമിക്സ് പരീക്ഷിക്കാൻ വേണ്ടിയായിരുന്നു വേഗത്തിൽ ഡ്രൈവ് ചെയ്യാൻ അമ്മയുടെ നിർദ്ദേശിച്ചത്. കാലിഫോർണിയ സ്റ്റേറ്റ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിലെ കോളേജിൽ പഠിക്കുമ്പോൾ, റുട്ടാൻ സ്വന്തമായി ഒരു ചെറിയ വിൻഡ് ടണൽ നിർമ്മിച്ചു, എയറോഡൈനാമിക്സിൽ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഉപകരണം ആയിരുന്നു ഇത്. തന്റെ ഡിസൈനുകൾ പരിഷ്കരിക്കാൻ സഹായിക്കുന്ന ഈ ഉപകരണം അദ്ദേഹം ഡോഡ്ജ് ഡാർട്ട് സ്റ്റേഷൻ വാഹനത്തിന് മുകളിൽ സ്ഥാപിച്ചു. ഈ പരീക്ഷണങ്ങൾ അദ്ദേഹത്തെ ആദ്യത്തെ പൂർണ്ണ വലുപ്പത്തിലുള്ള വിമാനം നിർമ്മിക്കാൻ പ്രേരിപ്പിച്ചു, അതിനെ അദ്ദേഹം വാരിവിഗെൻ(VariViggen) എന്ന് വിളിച്ചു.
1965 ൽ റുട്ടാൻ തന്റെ സ്റ്റേറ്റ് പോളിടെക്നിക്കിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി. കാലിഫോർണിയയിലെ മൊജാവേയ്ക്കടുത്തുള്ള യുഎസ് സൈനിക കേന്ദ്രമായ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽ സിവിലിയൻ ഫ്ലൈറ്റ് ടെസ്റ്റ് പ്രോജക്ട് എഞ്ചിനീയറായി ജോലിക്ക് പ്രവേശിച്ചു. US ഏവിയേഷൻ എൻജിനീയർമാരെ കുഴക്കിയിരുന്ന എഫ് -4 യുദ്ധവിമാനത്തിലെ പ്രശ്‌നത്തിന് പരിഹാരം റുട്ടാന്റെ സഹായത്തോടെ പരിഹരിച്ചു.
കൻസാസിലെ ന്യൂട്ടണിലെ Bede Aircraft Co. കമ്പനിയിലെ ടെസ്റ്റ് സെന്ററിന്റെ ഡയറക്ടറായി രണ്ടുവർഷത്തിനുശേഷം, 1974 ൽ കാലിഫോർണിയയിലേക്ക് മടങ്ങിയ റുട്ടാൻ ലൈറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുന്ന "റുട്ടാൻ എയർക്രാഫ്റ്റ് ഫാക്ടറി" സ്ഥാപിച്ചു. ഭാരം കുറഞ്ഞ VariEze പോലുള്ള വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വിമാനങ്ങൾ രൂപകൽപ്പന ചെയ്തതിന് റുട്ടാൻ പ്രശംസ നേടി. അസാധാരണമായ രൂപവും ഫൈബർഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളുടെയും ഹൈടെക് വസ്തുക്കളുടെയും ഉപയോഗം അദ്ദേഹത്തിന്റെ ഡിസൈനുകളുടെ സവിശേഷതയായിരുന്നു. 1986-ൽ റുട്ടന്റെ വോയേജർ വിമാനം അദ്ദേഹത്തിന്റെ സഹോദരനും അമേരിക്കൻ പൈലറ്റുമായ ജീന യെഗെറും പറത്തി. ഇതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെമ്പാടും വ്യാപിച്ചു.
1982-ൽ റുട്ടാൻ രണ്ടാമത്തെ കമ്പനി ആരംഭിച്ചു, ഈ കമ്പനി പ്രധാനമായും ഗവേഷണ വിമാനങ്ങലാണ് സൃഷ്ടിച്ചത്. മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ കോ ഫൗണ്ടറായ ശതകോടീശ്വരൻ പോൾ അല്ലന്റെ സാമ്പത്തിക പിന്തുണയോടെ, സ്പേസ്ഷിപ്പ് വൺ വികസിപ്പിച്ചെടുത്തു.
2004 മെയ് മാസത്തിൽ 64 കിലോമീറ്റർ ഉയരത്തിൽ പറന്നു ആദ്യം റെക്കോർഡ് സ്ഥാപിച്ചു. പിന്നീട് ജൂണിൽ ബഹിരാകാശ പരിധിയിക്ക് അപ്പുറത്തേക്ക് പറന്നുയർന്നു. തുടർന്ന്, 2004 ഒക്ടോബറിൽ റുട്ടാന് ടെക്നോളജി അവാർഡ് ആയ അൻസാരി എക്സ് സമ്മാനം ലഭിച്ചു. അന്നത്തെ 10 മില്യൺ ഡോളർ ആയിരുന്നു സമ്മാനം. അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് 2005 ൽ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് അവാർഡ് ലഭിച്ചു. അതേ വർഷം തന്നെ വിർജിൻ അറ്റ്ലാന്റിക് എയർവേയ്‌സിന്റെ അനുബന്ധ സ്ഥാപനമായ വിർജിൻ ഗാലക്റ്റിക് സ്‌പേസ് ഷിപ്പ് വൺ സാങ്കേതികവിദ്യയ്ക്ക് ലൈസൻസ് നൽകാനും പണമടയ്ക്കുന്ന ഉപഭോക്താക്കളെ വഹിക്കുന്ന വാണിജ്യ ബഹിരാകാശ പേടകങ്ങൾ നിർമ്മിക്കാനും പദ്ധതികൾ പ്രഖ്യാപിച്ചു.