അതേയ് ഞാനിത്തിരി പരിഷ്ക്കാരിയാണ്
- admin trycle
- Jun 19, 2019
- 0 comment(s)
പ്രാണികൾ പലതരക്കാർ ഉണ്ടേലും അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്താനാണ് മിന്നാമിനുങ്ങുകൾ. പേര് പോലെ തന്നെ മിന്നി മിന്നി എല്ലാവരിലും കൗതുകം ഉണർത്തുന്ന ഈ കുഞ്ഞൻ എന്ത് കൊണ്ടായിരിക്കാം ഇങ്ങനെ മിന്നുന്നതു എന്ന് ചിന്തിച്ചട്ടുണ്ടോ??
ലാമ്പിറിഡിയ(Lampyridae) കുടുംബത്തിൽപ്പെട്ട ഒരിനം വണ്ടുകളാണ് മിന്നാമിനുങ്ങുകൾ. രണ്ടായിരത്തിലേറെ സ്പീഷിസുകളാണ് ഈ ഒരു കുടുംബത്തിൽ പെടുന്നത്. പകൽമുഴുവൻ ചെടികൾക്കിടയിലും ചപ്പുകൾക്കിടയിലും ഒളിച്ചിരിക്കുന്ന ഇവ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുക. ഇണയെയും ഇരകളെയും ആകർഷിക്കുവാനാണ് ഇത്തരത്തിൽ മിന്നാമിനുങ്ങുകൾ മിന്നുന്നതു.
വയറിനു പിറകുവശത്തുള്ള വെളുത്തതോ മഞ്ഞയോ നിറത്തിൽ കാണപ്പെടുന്ന ഭാഗമാണ് തിളങ്ങുന്നത്. നാടി വ്യൂഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ ഭാഗം ലുസിഫെറേസ് ( luciferase ) ലുസിഫെറിൻ (luciferin ) എന്നീ എൻസൈമുകളാൽ നിറക്കപ്പെട്ടിരിക്കുന്നു. ഈ എൻസൈമുകളെ ഓക്സിജന്റെയും മഗ്നീഷ്യം അയണിന്റെയും സഹായത്തോടെ രാസപ്രവർത്തനത്തിൽ ഏർപ്പെടുത്തിയാണ് ഇത്തരത്തിലുള്ള പ്രകശം ഉണ്ടാക്കുന്നത്. ഇതിനുള്ള ഊർജ്ജം നല്കുന്നതോ ATP എന്ന് വിളിക്കുന്ന അഡിനോസിൻ ട്രൈഫോസ്‌ഫേറ്റ്(adenosine triphosphate) എന്ന തന്മാത്രകളാണ്.