Please login to post comment

അമേലിയ ഇയർഹാർട്ട്

  • admin trycle
  • Jun 9, 2020
  • 0 comment(s)

അമേലിയ ഇയർഹാർട്ട്

 

അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ പറന്ന ആദ്യത്തെ വനിതാ പൈലറ്റ് ആണ് അമേലിയ ഇയർഹാർട്ട്. നിരവധി ഫ്ലൈയിംഗ് റെക്കോർഡുകൾ സൃഷ്ടിക്കുകയും വിമാനയാത്രയിൽ സ്ത്രീകളുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുകയും ചെയ്ത ഇവർ എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. തന്റെ വൈമാനിക അനുഭവങ്ങളെ കുറിച്ച് അമീലിയ രചിച്ച പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായിരുന്നു.

 

1897 ജൂലൈ 24 ന് അമേരിക്കയിലെ കൻസാസിലുള്ള അച്ചിസൺ എന്ന സ്ഥലത്താണ് അമീലിയ ജനിച്ചത്. അമേലിയ മേരി ഇയർഹാർട്ട് എന്നായിരുന്നു മുഴുവൻ പേര്. ഒരു അഭിഭാഷകരുടെ കുടുംബത്തിലാണ് അമേലിയ ഇയർഹാർട്ട് ജനിച്ചത്. അവളുടെ പിതാവ് അഭിഭാഷകനായിരുന്നു, അമ്മ ഒരു പ്രാദേശിക ജഡ്ജിയുടെ മകളായിരുന്നു. അവളുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മരണശേഷം, പിതാവിന്റെ മദ്യപാനം കാരണം കുടുംബം സാമ്പത്തികമായി കഷ്ടപ്പെട്ടു. 1916 ൽ അവൾ ചിക്കാഗോയിൽ ഹൈസ്കൂൾ പൂർത്തിയാക്കി. അമ്മയ്ക്ക് അനന്തരാവകാശം ലഭിച്ച ശേഷം, പെൻ‌സിൽ‌വാനിയയിലെ റിഡാലിലെ ഒഗൊണ്ട്സ് സ്കൂളിൽ ചേരാൻ ഇയർഹാർട്ടിന് കഴിഞ്ഞു. എന്നിരുന്നാലും, കാനഡയിലെ തന്റെ സഹോദരിയെ സന്ദർശിക്കുന്നതിനിടെ, ഒന്നാം ലോകമഹായുദ്ധത്തിൽ പരിക്കേറ്റ സൈനികരെ പരിചരിക്കുന്നതിൽ അമേലിയ താൽപര്യം വളർത്തി. 1918 ൽ അവൾ ജൂനിയർ കോളേജ് വിട്ട് ടൊറന്റോയിൽ ഒരു നഴ്‌സിന്റെ സഹായിയായി.

 

യുദ്ധാനന്തരം, ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രീമേഡ് പ്രോഗ്രാമിലേക്ക് ഇയർഹാർട്ട് പ്രവേശിച്ചുവെങ്കിലും 1920 ൽ കാലിഫോർണിയയിൽ തങ്ങളോടൊപ്പം താമസിക്കണമെന്ന് മാതാപിതാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് വിട്ടു. ഒരു വൈമാനിക ആകണമെന്ന അതിയായ ആഗ്രഹം അമേലിയയിൽ ജനിക്കുന്നത് 1920 ലെ എയർ ഷോയിൽ വച്ചാണ്. പിന്നീടങ്ങോട്ട് വിമാനം പറത്തുവാൻ വേണ്ടിയുള്ള പഠനത്തിലായിരുന്നു അമേലിയ. 1921 ൽ അമേലിയ ഒരു പഴയ വിമാനം മേടിക്കുകയും "ദ കാനറി" എന്ന് അതിനെ വിളിക്കുകയും ചെയ്തു. അധികം വൈകാതെ അവൾ പൈലറ്റ് ലൈസൻസ് നേടി. 1922 ൽ തന്റെ വിമാനം 14000 അടി ഉയരത്തിൽ പറത്തി ഒരു റെക്കോർഡ് സൃഷ്ട്ടിച്ചു. അതുവരെ വനിതകൾ ആരും അത്ര ഉയരത്തിൽ വിമാനം പറത്തിയിരുന്നില്ല. 1920 കളുടെ മധ്യത്തിൽ ഇയർഹാർട്ട് മസാച്യുസെറ്റ്സിലേക്ക് താമസം മാറ്റി, അവിടെ ബോസ്റ്റണിലെ കുടിയേറ്റക്കാർക്കുള്ള ഒരു വാസസ്ഥലമായ ഡെനിസൺ ഹൗസിൽ ഒരു സാമൂഹ്യ പ്രവർത്തകയായി.

 

1929 ൽ വനിതാ പൈലറ്റുമാരുടെ ഒരു സംഘടന അവർ സ്ഥാപിച്ചു, അത് പിന്നീട് 'നയൻറ്റി നയൻസ്' (Ninety-Nines) എന്നറിയപ്പെട്ടു. ഇയർഹാർട്ട് അതിന്റെ ആദ്യ പ്രസിഡന്റായി പ്രവർത്തിച്ചു. അതേ വർഷം, ആദ്യത്തെ വനിതാ എയർ റേസ് നടന്നു, ഇയർഹാർട്ട് അതിൽ പങ്കെടുത്തു. 1932 ൽ അവർ 'ദി ഫൺ ഓഫ് ഇറ്റ്' എന്ന ബുക്ക് പ്രസിദ്ധീകരിച്ചു, അതിൽ അവളുടെ ജീവിതത്തെക്കുറിച്ചും പറക്കാനുള്ള താൽപ്പര്യത്തെക്കുറിച്ചും എഴുതി.

 

1932 ൽ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ആദ്യമായി ഒറ്റയ്ക്ക് വിമാനം പറത്തുന്ന വനിതയായി അമേലിയ മാറി. ഏകദേശം 15 മണിക്കൂർ നീണ്ടു നിന്ന യാത്രയായിരുന്നു ഇത്. ഈ ഒരു പറക്കൽ കൊണ്ട്തന്നെ ലോക പ്രസിദ്ധയായി തീർന്നു അമേലിയ. 1935 ൽ അമേലിയ വീണ്ടും ചരിത്രം കുറിച്ചു. ഈ തവണ ഒറ്റയ്ക്ക് പസിഫിക് സമുദ്രത്തിന് കുറുകെയാണ് അമേലിയ വിമാനം പറത്തിയത്. ഇതോടെ ആദ്യമായി അറ്റ്ലാന്റിക് സമുദ്രത്തിനും പസഫിക് സമുദ്രത്തിനും കുറുകെ വിമാനം പറത്തുന്ന വ്യക്തിയായി അമേലിയ മാറി. അമേലിയ ഇയർഹാർട്ടിന്റെ അവസാന യാത്ര നടക്കുന്നത് 1937 ലായിരുന്നു. ഭൂമിയെ പ്രദക്ഷിണം ചെയ്യുക എന്നതായിരുന്നു അമേലിയയുടെ ലക്ഷ്യം. ലോക്ഹീഡിന്റെ ഇലക്ട്ര L -10 എന്ന വിമാനത്തിലായിരുന്നു യാത്ര തിരിച്ചത്. എന്നാൽ യാത്ര മധ്യത്തിൽ ഹൗലൻഡ് ദ്വീപിന് കിലോമീറ്ററുകൾ അകലെ വച്ച് അവസാന ആശയവിനിമയത്തിന് ശേഷം പിന്നീട് ഇവരെ കുറിച്ച് യാതൊരു വിധ വിവരങ്ങളുമില്ല.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...