ഹിന്ദുസ്ഥാൻ അംബാസഡർ
- admin trycle
- Sep 8, 2020
- 0 comment(s)
57 വര്‍ഷത്തെ ഐതിഹാസിക ചരിത്രമുണ്ട് ഹിന്ദുസ്ഥാൻ അംബാസഡറിന്. 1956 മുതൽ 1959 വരെ യുകെയിലെ മോറിസ് മോട്ടോഴ്സ് ലിമിറ്റഡ് നിർമ്മിച്ച മോറിസ് ഓക്സ്ഫോർഡ് സീരീസ് III മോഡലിനെ അടിസ്ഥാനമാക്കിയാണ് ഹിന്ദുസ്ഥാൻ അംബാസഡർ രൂപകൽപ്പന ചെയ്തത്. യഥാർത്ഥ മെയ്ഡ് ഇൻ ഇന്ത്യ കാറായ അംബാസഡർ 60 കളുടെ തുടക്കത്തിലും 70 കളുടെ അവസാനത്തിലും ഒരു സ്റ്റാറ്റസ് ചിഹ്നമായി കണക്കാക്കി.
ഇന്ത്യയിലെ ആദ്യത്തെ ഡീസൽ കാർ കൂടിയാണ് അംബാസഡർ. വാഹനത്തിന്റെ ഉറപ്പും സുഖപ്രദമായ യാത്രയും ഇന്ത്യൻ റോഡുകളുടെ രാജാവ് എന്ന വിശേഷണം ഇതിന് നേടിക്കൊടുത്തു. 1958 മുതൽ 2014 വരെ ഉത്പാദനം നടത്തിയ ഹിന്ദുസ്ഥാൻ അംബാസഡർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഉത്പാദനം നടത്തിയ കാറാണ്. ഇന്ത്യൻ രാഷ്ട്രീയക്കാർക്കും ബ്യൂറോക്രാറ്റുകൾക്കും ഏറ്റവും ഇഷ്ടപ്പെട്ട കാറാണിതെന്നും ഇതുവരെ നിർമ്മിച്ച മൊത്തം അംബാസഡർ കാറുകളുടെ ഏതാണ്ട് 16 ശതമാനവും ഇന്ത്യൻ സർക്കാർ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൽ നിന്നും വാങ്ങിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലുടനീളമുള്ള ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും അംബാസഡർ ഇപ്പോഴും ടാക്സി ആയി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ചില സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോഴും അവരുടെ ഔദ്യോഗിക വാഹനമായും ഇത് ഉപയോഗിക്കുന്നു.
1958 മുതൽ അംബാസഡറിന്റെ ഏഴ് തലമുറകൾ ഇറങ്ങിയിട്ടുണ്ട്. ആദ്യത്തേതിനെ മാർക്ക് -1 എന്ന് വിളിക്കുമ്പോൾ, BS-IV എഞ്ചിൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏഴാം തലമുറ അംബാസഡറെ എൻകോർ എന്നാണ് വിളിച്ചിരുന്നത്. 1958 ൽ 14,000 രൂപയ്ക്കും 2014 ൽ 5.22 ലക്ഷം രൂപയ്ക്കും അംബാസഡർ വിറ്റു. ആദ്യ തലമുറ അംബാസഡറിലെ 1,489 സിസി ഡീസൽ എഞ്ചിൻ ഇന്ത്യൻ കാറിലെ ആദ്യത്തെ ഡീസൽ എഞ്ചിൻ ആയിരുന്നു. 4,325 മില്ലീമീറ്റർ നീളവും 1,662 മില്ലീമീറ്റർ വീതിയും 1,593 മില്ലീമീറ്ററും ഉയരവും 2,464 മില്ലിമീറ്റർ വീൽബേസിലും ഉള്ള 2.0L ,1.8L എന്നീ ഡീസൽ എഞ്ചിനാണ് അംബാസഡർ അവിഗോ ഉപയോഗിച്ചത്