Please login to post comment

കബനി നദി

  • admin trycle
  • Apr 27, 2020
  • 0 comment(s)

കബനി നദി

 

കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കബനി നദി. പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. കബനി, കപില, കബിനി എന്നിങ്ങനെയെല്ലാം വിളിപ്പേരുള്ള ഈ നദി കാവേരി നദിയുടെ ഒരു പോഷക നദിയാണ്. കേരളത്തിൽ വയനാട് ജില്ലയിലൂടെ മാത്രം ഒഴുകുന്ന ഈ നദിക്ക് പനമരം എന്ന സ്ഥലത്തിന് ആറ് കിലോമീറ്റർ വടക്ക് മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് കബനി എന്ന പേര് വരുന്നത്. അവിടെനിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരം കേരളത്തിലൂടെയും പിന്നീട് ഏകദേശം 12 കിലോമീറ്റർ കേരള-കർണാടക അതിർത്തിയിലൂടെയും ഒഴുകിയതിനുശേഷം കൽഹള്ളിയിൽവച്ച് ഈ നദി കർണാടക സംസ്ഥാനത്തിൽ പ്രവേശിക്കുന്നു. പിന്നീട് കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ വെച്ചാണ് കമ്പനി കാവേരി നദിയിൽ ചേരുന്നത്.

 

ഒട്ടേറെ പോഷക നദികൾ കബനിക്കുണ്ട്. പക്ഷേ അധികവും കേരളത്തിന് പുറത്താണെന്ന് മാത്രം. പേരിയ നദിയും മക്കിയാട് നദിയും കേരളത്തില്‍ വെച്ച് കബനിയില്‍ വന്നു ചേരുന്നവയാണ്. പിന്നീട് പയ്യമ്പള്ളിയില്‍ വച്ച് പനമരം നദിയും ഇതിനോട് ചേര്‍ന്നൊഴുകുന്നു. പനമരം നദിയുടെ ഒരു കൈവഴി പടിഞ്ഞാറത്തറയ്ക്ക് സമീപമുള്ള ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപത്ത് നിന്നാണ് ഉദ്ഭവിക്കുന്ത്. മറ്റൊരു കൈവഴി ലക്കിടിയില്‍ നിന്നും ഉത്ഭവിക്കുന്നുണ്ട്. ബ്രഹ്മഗിരിയില്‍ നിന്ന് ഉത്ഭവിക്കുന്ന കാളിന്ദി നദി കുറുവാ ദ്വീപിനും കബനി അണക്കെട്ടിനും ഇടയ്ക്കുള്ള കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് വെച്ച് കബിനിയോട് ചേരുന്നു. നുഗു, ഗുണ്ടല്‍, താരക, ഹബ്ബഹള്ള എന്നിവയാണ് കമ്പനിയുടെ പ്രധാന പോഷക നദികളായി അറിയപ്പെടുന്നത്. കർണാടകയിൽ വച്ചാണ് ഈ നദികൾ കമ്പനിയുമായി കൂടിച്ചേരുന്നത്.

 

വിശാലമായ നദീതട പ്രദേശമുള്ള കബനിയെ കൃഷിക്കും ജലസേചനത്തിനുമായി ജനങ്ങള്‍ ആശ്രയിക്കുന്നു. വയനാട് ജില്ലയിലെ ജലവൈദ്യുത പദ്ധതികൾക്കും ജലസേചന പദ്ധതികൾക്കും പ്രധാനമായും ആശ്രയിക്കുന്നത് കബനി നദിയെയും അതിന്റെ പോഷക നദികളെയും കൈവഴികളെയും ആണ്. കബനിയുടെ പോഷക നദിയായ ചൂർണിപുഴയിലുള്ള ഒരു പദ്ധതിയാണ് ബാണാസുരസാഗർ. വയനാട് പ്രദേശത്തെ ആദ്യത്തെ ജലസേചന പദ്ധതിയായ കാരാപ്പുഴ പദ്ധതിയും കമ്പനിയുടെ ഒരു പോഷക നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ കർണ്ണാടകയിൽ മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നുണ്ട്. കബനി നദിക്കു കുറുകെ 1974 ലാണ് കബിനി ഡാം പണിതീര്‍ത്തത്. 696 മീറ്റര്‍ (2282 അടി) നീളവും 58 മീറ്റര്‍ (190 അടി) ഉയരവുമുണ്ട് ഈ അണക്കെട്ടിന്.

 

ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപത്തുകൂടിയൊഴുകുന്ന കബനി വയനാട്ടിലും കര്‍ണാടകയിലുമത്തെുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം കൂടിയാണ്. ബന്ദിപ്പൂര്‍ ദേശീയോദ്ദ്യാനവും കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള നാഗര്‍ഹോള ദേശീയോദ്യാനവും കബനിയുടെ തീരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ട് സംരക്ഷിത വനങ്ങളിലും അധിവസിക്കുന്ന ജന്തു-ജീവജാലങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് കബനി നദിയെയാണ്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്ന് 27 കിലോമീറ്റര്‍ ദൂരമേയുള്ളൂ നാഗര്‍ഹോള ദേശീയപാര്‍ക്കിന്റെ ഭാഗമായ കബനിയിലേക്ക്. ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താനായി യുനെസ്കോ പരിഗണിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് നാഗര്‍ഹോള. സദാ വന്യജീവികളെ വളരെ അടുത്തുനിന്ന് കാണാവുന്ന നാഗര്‍ഹോളയില്‍ ഇതിനായി കര്‍ണാടക സര്‍ക്കാരിന്റെ ജങ്കിള്‍ലോഡ്ജുകളും ഉണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് വൈസ്രോയിമാരുടെയും മൈസൂര്‍ രാജക്കന്മാരുടയും പ്രധാന നായാട്ടുകേന്ദ്രം കൂടിയായിരുന്നു കബനിയുടെ തീരങ്ങള്‍. അധികവും സംരക്ഷിത വനമേഖലകളിലൂടെ ഒഴുകുന്നതിനാലാവണം ഇനിയും ഏറെയൊന്നും മലിനമാക്കപ്പെട്ടിട്ടില്ലാത്ത ഒരു നദി കൂടിയാണ് കബനി.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...