Please login to post comment

കൊച്ച് കൊച്ച് ഇന്റർവ്യൂ അബദ്ധങ്ങൾ

  • admin trycle
  • Oct 18, 2022
  • 0 comment(s)

Here are some of the interview mistakes you should avoid. Read on further in Malayalam.

 

ആപ്ടിട്യൂട് ടെസ്റ്റൊക്കെ പാസ്സായി ഇന്റർവ്യൂ വരെ എത്തിയിട്ട്, നമ്മളുടെ ഇത്തിരി ഒരു ശ്രദ്ധയില്ലായ്മകൊണ്ട് ആ ജോലി കിട്ടാതെ പോകുന്നത് എന്ത് ശോകമാണ് അല്ലേ. എങ്കിൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാമെന്ന് നോക്കാം. 

 

എനർജി 

ഇന്റർവ്യൂവറിന് മുന്നിൽ ഇരിക്കുമ്പോൾ അത്യാവശ്യം എനർജിയോടെ ഇരിക്കാം. ഒട്ടും ഉത്സാഹമില്ലാതെ, വേണമെങ്കിൽ ഉത്തരം പറയാമെന്ന മനോഭാവത്തിൽ ഇരിക്കുന്നത്, ആ ഇന്റർവ്യൂവിന് നിങ്ങൾ  താല്പര്യത്തോടെ വന്നതല്ല എന്ന ഇമേജ് ഉണ്ടാക്കും. എന്ന് വച്ച് ഹൈപ്പർ ആക്ടീവും ആവണ്ട കാര്യമില്ല. 

 

സംസാരിക്കുന്ന ടോൺ

ഏത് ഇന്റർവ്യൂവിനാണോ പോകുന്നത് അതിന് പറ്റിയ രീതിയിലാവണം സംസാരത്തിന്റെ ടോൺ. അതായത് ഒരു കോർപ്പറേറ്റ് കമ്പനിയിൽ ചെന്നാൽ എച്ച്. ആറിനെ 'ബ്രോ' എന്ന് വിളിക്കാനാവില്ലല്ലോ. അതുപോലെ ഇന്റർവ്യൂവർ എത്രത്തോളം പ്രൊഫഷണൽ ആണോ അത്രത്തോളം തന്നെ പ്രൊഫഷണൽ ടോണിൽ നിങ്ങളും സംസാരിക്കുക.

 

ശ്രദ്ധയില്ലാതെ ഇരിക്കുന്നത്

ഇന്റർവ്യൂവിനായി ഇരിക്കുമ്പോൾ ശ്രദ്ധ എപ്പോഴും ഇന്റർവ്യൂവറിലും നമ്മളോട് ചോദിക്കുന്ന ചോദ്യങ്ങളിലുമാവണം. അതിനിടയ്ക്ക് വേറെ എവിടെ എങ്കിലും ശ്രദ്ധ പോയാൽ ചോദ്യങ്ങൾ മിസ്സാവാനും, അതൊരു നെഗറ്റീവ് ആയി മാറാനും കാരണമാവും. 

നമ്മളേക്കുറിച്ച് മാത്രം സംസാരിക്കുന്നത്

നമ്മൾ മിടുക്കരാണെന്ന് കാട്ടാൻ, വെറുതേ അങ്ങ് തള്ളരുത്. ആ ജോലിക്ക് നമ്മൾ എന്തുകൊണ്ട് ബെസ്റ്റ് ആണെന്നും, കമ്പനിക്കായി നമുക്ക് എന്ത് ചെയ്യാനാവുമെന്നതും മാത്രം അധികം വലിച്ച് നീട്ടാതെ പറഞ്ഞാൽ മതിയാവും. അല്ലാതെ അനാവശ്യമായി നമ്മൾ നമ്മളെത്തന്നെ പ്രമോട്ട് ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. 

 

ക്ലീഷേ ഉത്തരങ്ങൾ 

കോമണായി ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടുപിടിക്കുമ്പോൾ അത് ക്ലീഷേ ആയി പോവാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു ഉദാഹരണം പറഞ്ഞാൽ സ്ട്രെങ്തുകളേക്കുറിച്ച് പറയുമ്പോൾ 'ഞാൻ നല്ലൊരു ലീഡറാണ്' എന്ന് മാത്രം പറയാതെ, നിങ്ങൾ അത് പ്രാവർത്തികമാക്കിയ അവസരങ്ങൾ കൂടി പറഞ്ഞ് നിങ്ങളുടെ ഉത്തരം കസ്റ്റമൈസ് ചെയ്യാം. 

 

ഒരുപാട് സംസാരിക്കുന്നത്. 

ഒരുപാട് സംസാരിക്കുമ്പോൾ, നിങ്ങൾ പറഞ്ഞ പോയിന്റ് എന്താണെന്ന് ഇന്റർവ്യൂവറിന് കൃത്യമായി മനസിലായേക്കില്ല. പ്രത്യേകിച്ചും ഒരു ഇന്റർവ്യൂവിലാവുമ്പോൾ ചോദ്യം എന്താണോ അതിനുള്ള മറുപടി ഷോർട്ടും വ്യക്തവുമാവണം. ചരിത്രം മുഴുവൻ ഉൾപ്പെടുത്താതെ പരമാവധി മൂന്നുമിനിറ്റിൽ ഒതുക്കാം ഉത്തരങ്ങൾ. 

 

ബോഡി ലാംഗ്വേജ്. 

നമ്മളെ യാതൊരു മുൻപരിചയവും ഇല്ലാത്ത ഇന്റർവ്യൂവർ, വളരെ കുറച്ച് സമയത്തിനുള്ളിൽ നമ്മളുടെ ക്യാരക്ടർ മനസിലാക്കുന്നത് ഉത്തരങ്ങൾ പറയുന്ന രീതിയും ബോഡി ലാംഗ്വേജും നോക്കിയാണ്. അതുകൊണ്ട് പ്രൊഫഷണൽ അല്ലാത്ത ബോഡി ലാംഗ്വേജുകൊണ്ട് ഒരു നെഗറ്റീവ് ഇംപ്രഷൻ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കാം. 

 

 

ഇനിയുള്ള ഇന്റർവ്യൂവിന് ഡ്രസിങ്, അപ്പിയറൻസ് തുടങ്ങിയ കോമൺ കാര്യങ്ങൾക്ക് മാത്രം ശ്രദ്ധ കൊടുക്കാതെ, ഇപ്പറഞ്ഞ കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചേക്കണേ. 

 

Upskill with Trycle and secure a well-paid job

 

Are you a recent graduate or an experienced candidate looking for that spark and change? Join Trycle.com today to upskill and stand out from the crowd when job hunting. Deep dive into our wide range of technology courses and prepare for technical interviews with the help of experts. All in one place, in Malayalam. We've placed our candidates with top-tier companies such as IBM, Deloitte, Sun Tech, TCS, Cognizant, Wipro, Accenture, Zoho, etc.

 

 

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...