Please login to post comment

മുസിരിസ്

  • admin trycle
  • Feb 19, 2020
  • 0 comment(s)

മുസിരിസ്

ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ വാണിജ്യതുറമുഖമായിരുന്നു മുസിരിസ്. റോമിലെയും ഗ്രീക്കിലെയും കച്ചവടക്കാര്‍ ആദ്യമായി തെക്കനേഷ്യന്‍ ഭൂഖണ്ഡവുമായി വാണിജ്യബന്ധം സ്ഥാപിച്ചത് മുസിരിസിനെ കേന്ദ്രീകരിച്ചായിരുന്നു. പ്രാചീന കേരളത്തെ ലോകവാണിജ്യഭൂപടത്തില്‍ അടയാളപ്പെടുത്തിയത് മുസിരിസ് എന്ന തുറമുഖപട്ടണം ആയിരുന്നു. ഗ്രീക്ക്-റോമന്‍ യാത്രാവിവരണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മുസിരിസ് തന്നെയാണ് പ്രാചീന തമിഴ് സംഘം കൃതികളില്‍ പ്രതിപാദിക്കുന്ന തുറമുഖനഗരമായ "മുചിറി" എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഇന്നത്തെ കൊടുങ്ങല്ലൂര്‍ തന്നെയാണ് പ്രാചീന മുസിരിസ് എന്നും അല്ല എന്നുമുള്ള ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആധുനിക പഠനഗവേഷണങ്ങളും പുരാവസ്തു ഉത്ഖനനങ്ങളും കൊടുങ്ങല്ലൂര്‍ അനുബന്ധപ്രദേശമാണ് മുസിരിസ് എന്ന ധാരണയെ ഉറപ്പിക്കുന്നു. മധ്യകാലത്തുണ്ടായിരുന്ന ചേര-പാണ്ഡ്യഭരണകാലത്ത് മുസിരിസ് തലസ്ഥാനനഗരമായിരുന്നു. പത്താംനൂറ്റാണ്ടിലെ ജൂതശാസനത്തില്‍ മുയിരിക്കോടെന്നും രണ്ടാം ചേരഭരണകാലത്ത് മഹോദയപുരം,മഹോദയപട്ടണം,മാകോതെ എന്നീ പേരുകളിലെല്ലാം മുസിരിസിനെ പരാമര്‍ശിച്ചു കാണുന്നു. പതിനാലാം നൂറ്റാണ്ടിലെ പെരിയാറിലെ പ്രളയത്തില്‍ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ വാണിജ്യതുറമുഖമായിരുന്ന മുസിരിസ്, പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖങ്ങളിൽ ഒന്നായി അനുമാനിക്കപ്പെടുന്ന സ്ഥലമാണ്. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ ഭൂഖണ്ഡവുമായി വാണിജ്യബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു. വിയന്ന മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചുരുളിൽ (Papyrus) അലക്സാന്ദ്രിയയും മുസിരിസും തമ്മിൽ നടത്തിയിരുന്ന വാണിജ്യ കരാറുകളുടെ രേഖകൾ കാണാം. ഈജിപ്റ്റുകാർ, ഗ്രീക്കുകാർ,ഫിനീഷ്യൻസ്, യമനികൾ ഉൾപ്പെടെയുള്ള അറബികൾ തുടങ്ങിയവരുമായെല്ലാം ഇവിടെനിന്നും കച്ചവടം നടത്തിയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയിൽ സുഗന്ധവ്യഞ്ജനങ്ങൾ (കുരുമുളക്, ഏലം), മരതകം, മുത്ത്‌ തുടങ്ങിയ അമൂല്യരത്നങ്ങൾ, ആനക്കൊമ്പ്, പട്ട്, മൺപാത്രങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ റോമൻ തുറമുഖങ്ങൾ ക്ഷയോന്മുഖമായത് മുതലാണ് മുസിരിസ് പ്രബലമാകുന്നത് എന്ന് കരുതപ്പെടുന്നു.

യൂറോപ്പിലെയും ഏഷ്യയിലെയും മാറ്റ് വിദൂര കിഴക്കൻ മേഖലയിലെയും 31 രാജ്യങ്ങൾക്ക് മുസിരിയിലും പരിസരത്തും ശക്തമായ വ്യാപാര ബന്ധമുണ്ടെന്ന് ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. ബിസി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വർണ്ണനാണയങ്ങൾ, വീഞ്ഞ്, ഗോതമ്പ് എന്നിവയ്ക്ക് പകരമായി കുരുമുളക് അല്ലെങ്കിൽ ‘കറുത്ത സ്വർണ്ണം’ വ്യാപാരം നടത്തുന്നതിനായി ചൈനീസ്, അറബികൾ, ജൂതന്മാർ, ഫിനീഷ്യൻമാർ, പേർഷ്യക്കാർ, ഈജിപ്തുകാർ, അസീറിയക്കാർ, അറബികൾ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവർ മുസിരിസിന്റെ തീരങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നു എന്ന് പഠനങ്ങൾ പറയുന്നു.

ദക്ഷിണേന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്നാണ് കരുതപ്പെടുന്നത്. കൊടുങ്ങല്ലൂർ അടങ്ങുന്ന പ്രദേശം ഭരിച്ചിരുന്ന ചേര-പാണ്ഡ്യരാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് ശക്തമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. പെരിയാർ തീരപ്രദേശത്ത് 9ാം നൂറ്റാണ്ടിൽ സ്ഥിതി ചെയ്തിരുന്ന 10 വൈഷ്ണവക്ഷേത്രങ്ങൾ അക്കാലഘട്ടത്തിലെ പാണ്ഡ്യരാജാക്കന്മാരുടെ സ്വാധീനത്തിനുള്ള തെളിവായി പറയുന്നു. പൗരാണിക തമിഴ് കൃതികളിലും യൂറോപ്യൻ സഞ്ചാരികളുടെ രചനകളിലും മുസിരിസിനെക്കുറിച്ച് പരാമർശമുണ്ട്. കോടി നിൽക്കുന്ന വായ് എന്നർത്ഥമുള്ള 'മുചിറി', സമുദ്രതീരത്തെ നഗരം എന്നർത്ഥമുള്ള 'പത്തനം' എന്നീ വാക്കുകൾ ചേർന്നാണു് മുചിറിപ്പട്ടണം എന്ന പേരുണ്ടായത്. അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്ത് കൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടായിപ്പിരിയുന്നിടത്ത്, അവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നത് കൊണ്ടായിരിക്കണം ഇതുപോലൊരു പേരുണ്ടായത് എന്ന് കരുതപ്പെടുന്നു. വിദേശസഞ്ചാരികൾ ഈ സ്ഥലത്തിനെ മുസിരിസ് എന്നും വിളിച്ചു.

പൗരാണിക തമിഴ് സംഘം കൃതികളിൽ വാണിജ്യതുറമുഖമായിരുന്ന മുസിരിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സംഘം കാലഘട്ടത്തിലെ പ്രമുഖ തമിഴ് കൃതിയായ അകനാന്നൂറിൽ പെരിയാർ തീരത്തടുക്കുന്ന യവനകപ്പലുകളെക്കുറിച്ച് പരാമർശമുണ്ട്. സംഘം കാലഘട്ടത്തിലെ മറ്റൊരു പ്രമുഖ കൃതിയായ പുറനാന്നൂൽ മുസിരിസിലെ ജലാശയങ്ങളെക്കുറിച്ചും, വാണിജ്യസംഘങ്ങളെക്കുറിച്ചും പരാമർശമുണ്ട്. തമിഴ് പൗരാണിക കൃതിയായ പതിറ്റുപത്തിൽ കടലിൽ കൂടി കൊണ്ടുവന്ന ആഭരങ്ങളും മറ്റും സൂക്ഷിക്കുന്ന തുറമുഖങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. പൗരാണിക സഞ്ചാരിയായിരുന്ന പ്ലിനിയുടെ (Pliny the Elder) സഞ്ചാരലേഖനങ്ങളിലും മുസിരിസിനെക്കുറിച്ചു പരാമർശമുണ്ട്.

കേരളത്തിൻറെ സമ്പന്നമായ വാണിജ്യചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് നോർത്ത് പറവൂർ, പട്ടണം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിൽ ഖനനം ചെയ്തതിലൂടെ ലഭിച്ച പൗരാണിക അവശിഷ്ടങ്ങൾ. ശിലാലിഖിതങ്ങൾ, പൗരാണിക നാണയങ്ങൾ, വസ്ത്രങ്ങൾ, കാർഷികയന്ത്രങ്ങൾ, ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഈ പ്രദേശങ്ങളിലെ ഖനനത്തിലൂടെ ലഭിക്കുകയുണ്ടായി. പട്ടണം ഉദ്ഘനനത്തിൽ നിന്നും ലഭിച്ച വിവരങ്ങളിൽ മുസിരിസുമായി ബന്ധപ്പെട്ട നിരവധി സ്മാരകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. കൊടുങ്ങല്ലൂരിൽ നിന്ന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള പട്ടണം പ്രദേശത്തു നടത്തിയ ഘനനത്തിൽ മഹാശിലായുഗത്തിലെ പാത്രങ്ങൾ, ചെമ്പ്-ഇരുമ്പ് നാണയങ്ങൾ, പത്തെമാരികളുടെ അവശിഷ്ടങ്ങൾ, ചെറിയ തടിവള്ളങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ സുപ്രധാന തെളിവുകൾ ലഭിച്ചു.

1503 ൽ പോർട്ടുഗീസുകാർ നിർമ്മിച്ച പള്ളിപ്പുറം കോട്ട മുസിരിസ് തുറമുഖത്തെത്തുന്ന കപ്പലുകൾ നന്നാക്കാനും,സാധനങ്ങൾ സൂക്ഷിക്കാനുമുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു എന്ന് പറയുന്നു. ഒരു നിലയിൽ വെടിമരുന്നു സൂക്ഷിക്കുകയും മറ്റൊരു നില ആശുപത്രിയായും ഉപയോഗിച്ച് വന്നു. 1662 ഡച്ചുകാർ കോട്ട കീഴടക്കുകയുണ്ടായി. athu തൃശൂരിൽ സ്ഥിതി ചെയ്യുന്ന കരൂപ്പടന്ന ചന്തയും, കോട്ടപ്പുറം ചന്തയും മുസിരിസ് പ്രതാപകാലത്തെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളയിരുന്നു എന്നാണ് ചില പഠനങ്ങൾ പറയുന്നത്. മുസിരിസ് തുറമുഖം വഴിയെത്തിയിരുന്ന വിദേശസാമഗ്രികൾ വ്യാപാരം ചെയ്തിരുന്ന പ്രമുഖ കേന്ദ്രങ്ങൾ കൂടിയായിരുന്നു കരൂപ്പടന്ന ചന്തയും കോട്ടപ്പുറം ചന്തയും.

കേരള സർക്കാരിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതിയാണ് മുസിരിസ് പൈതൃകസംരക്ഷണപദ്ധതി, മൺമറഞ്ഞപോയ മുസിരിസിൻറെ ചരിത്രപരവും സാംസ്കാരികവുമായ ഔന്നത്യം പുറംലോകത്തിനു പ്രകാശനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. 2006ൽ പട്ടണം ഉദ്ഘനനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇന്നത്തെ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളെയാണ് മുസിരിസ് അനുബന്ധ പ്രദേശങ്ങളായി കരുതി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറണാകുളം ജില്ലയിൽ ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, പള്ളിപ്പുറം പഞ്ചായത്തുകളും തൃശൂർ ജില്ലയിൽ എറിയാട്, മതിലകം, ശ്രീനാരായണപുരം വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്ന അതീവസമ്പന്നമായ തുറമുഖസംസ്കാരത്തിന്‍റെ അവശേഷിപ്പായ മുസിരിസിനെ ചുറ്റിപ്പറ്റിയുള്ള ഈ പഠനപദ്ധതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൈതൃകസംരക്ഷണപദ്ധതിയാണ്.

















( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...