ഇന്റർവ്യൂ നടക്കുന്ന ദിവസം ഇതൊക്കെ ശ്രദ്ധിക്കാം
- admin trycle
- Oct 19, 2022
- 0 comment(s)
Do you have an interview scheduled for tomorrow? Here are some of the things to do on day of your job interview. Read the post in Malayalam
വളരെ നന്നായി തയ്യാറെടുത്ത് പോയിട്ടും ഇന്റർവ്യൂ ബോർഡിന് മുന്നിലെത്തുമ്പോൾ പഠിച്ചതൊന്നും ഓർമവരാതെ പ്രാഞ്ചിയേട്ടന്റെ അവസ്ഥ ആവാറുണ്ടോ? അത്തരം ഒരു അവസ്ഥയെ ഒഴിവാക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് നോക്കിയാലോ?
കോഫിയും ഷുഗറും ഒഴിവാക്കാം
ഭക്ഷണം മുതലുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണം. ഇന്റർവ്യൂ നടക്കുന്ന ദിവസം ലളിതമായ ഭക്ഷണം കഴിക്കാനും അതിൽ കോഫിയും ഷുഗറും പരമാവധി ഒഴിവാക്കാനും ശ്രമിക്കാം. ഇവ രണ്ടും ആങ്സൈറ്റി ലെവൽ കൂട്ടാൻ കാരണമായേക്കും എന്നുള്ളതുകൊണ്ടാണിത്.
വിജയം മനസിൽ കാണാം.
ഇന്റർവ്യൂവിൽ നന്നായി പെർഫോം ചെയ്യുന്നതും, അത് പാസ്സാവുന്നതും, പാസ്സായ ശേഷമുള്ള ജീവിതവും നേരത്തെ തന്നെ മനസിൽ വിഷ്വലൈസ് ചെയ്യാം. മനസിനെ നല്ലൊരു പോസിറ്റീവ് എനർജിയിൽ സെറ്റ് ചെയ്ത് വയ്ക്കാൻ ഇതിന് ഒരുപാട് സഹായിക്കാനാവും.
നന്നായി തയ്യാറെടുക്കാം.
ഏതൊരു കാര്യത്തിലും നമ്മളെ എക്സ്പേർട്ട് ആക്കുന്നത് തുടർച്ചയായുള്ള പ്രാക്ടീസ് ആണല്ലോ. അതുകൊണ്ട് ഒന്നോ രണ്ടോ തവണ പ്രാക്ടീസ് ചെയ്ത് നിർത്തരുത്. വീണ്ടും വീണ്ടും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം. ആവിശ്യമെങ്കിൽ ട്രൈക്കിളിന്റെ മോക്ക് ഇന്റർവ്യൂകളും ഉപയോഗപ്പെടുത്താം.
സ്ട്രെച്ച് ചെയ്യാം.
ടെൻഷൻ വരുമ്പോൾ, ഹോർമോണുകളുടെ പ്രവര്‍ത്തന ഫലമായി നമ്മളുടെ ബോഡി മസിൽസ് വലിഞ്ഞ് മുറുകുകയൊക്കെ ചെയ്യും. ഇത് തികച്ചും സ്വാഭാവികമാണ്. ഇന്റർവ്യൂവിന് കയറുന്നതിന് ഇത്തിരി നേരം മുൻപ്, ബോഡി സ്ട്രെച്ച് ചെയ്യുന്നതും ചെറുതായൊന്ന് നടക്കുന്നതും എല്ലാം ഇമോഷണലായി റിലാക്സ് ചെയ്യാൻ നിങ്ങളെ സഹായിക്കും.
നന്നായി ശ്വാസമെടുക്കാം.
കണ്ണടച്ച് നല്ലൊരു ദീർഘനിശ്വാസം എടുക്കുന്നത് ഏത് അവസരങ്ങളിലും ടെൻഷൻ നിയന്ത്രിക്കാനുള്ള ബെസ്റ്റ് വഴിയാണ്. ഇന്റർവ്യൂ അറ്റന്റ് ചെയ്യുമ്പോൾ ഉള്ളതിനേക്കാൾ ടെൻഷൻ, അറ്റന്റ് ചെയ്യാൻ കയറുന്നതിന് മുമ്പുള്ള നിമിഷങ്ങളിൽ ആണല്ലോ. ആ സമയത്ത് ഈ ടെക്നിക് ഉപയോഗിക്കുന്നത് വളരെ ഉപകാരപ്രദമാണ്.
പ്രിയപ്പെട്ട കാര്യം ചെയ്യാം
നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാം. അതായത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കുകയോ, ബെസ്റ്റ് ഫ്രണ്ടിനെ വിളിക്കുകയോ, സിമ്പിളായ യോഗ പോസുകൾ ചെയ്യുകയോ ചെയ്യാം. ഇതെല്ലാം നിങ്ങളിലെ ടെൻഷൻ കുറയ്ക്കാനും കോൺഫിഡൻസ് കൂട്ടാനും സഹായിക്കും.
മനസിനെ തയ്യാറാക്കാം
എത്രയൊക്കെ ശ്രമിച്ചിട്ടും, എന്തൊക്കെ ചെയ്തിട്ടും ടെൻഷനെ ഇത്തിരി പോലും കുറയ്ക്കാൻ പറ്റിയില്ലെങ്കിൽ മാത്രം, ഇന്റർവ്യൂ പാസ്സാവാനായില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഒന്ന് ഓർത്ത് നോക്കാം. ഒരു ഇന്റർവ്യൂവിൽ ജീവിതമോ കരിയറോ തീരുന്നില്ല എന്ന കാര്യം ഉൾക്കൊണ്ട് മനസിനെ റെഡി ആക്കാം. ആ കോൺഫിഡൻസിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്യാം.
ഈ ടിപ്പുകൾ അടുത്ത തവണ ഒന്ന് ഉപയോഗിച്ച് നോക്കൂ. പ്രാഞ്ചിയേട്ടന്റെ പോലെ, "പൂരങ്ങള്ടെ... പൂരങ്ങള്ടെ..." അവസ്ഥ ഇനി നമുക്ക് വേണ്ട!
Upskill with Trycle and secure a well-paid job
Are you a recent graduate or an experienced candidate looking for that spark and change? Join Trycle.com today to upskill and stand out from the crowd when job hunting. Deep dive into our wide range of technology courses and prepare for technical interviews with the help of experts. All in one place, in Malayalam. We've placed our candidates with top-tier companies such as IBM, Deloitte, Sun Tech, TCS, Cognizant, Wipro, Accenture, Zoho, etc.