Please login to post comment

ദശരഥ് മഞ്ജി

  • admin trycle
  • Sep 3, 2020
  • 0 comment(s)


ജനനം : 1934 (ഗെലൂർ, ബീഹാർ)
മരണ : 17 ആഗസ്റ്റ് 2007 (ന്യൂഡൽഹി)

തന്റെ ഗ്രാമത്തെ ഒറ്റപ്പെടുത്തുന്ന ഒരു പർവ്വതത്തിലൂടെ ഒറ്റയ്ക്ക് ഒരു റോഡ് കൊത്തിയെടുത്ത കഥയാണ് ദശരഥ് മഞ്ജിയുടെത്. ഈ നേട്ടം അദ്ദേഹത്തിന് 'മൗണ്ടൻ മാൻ' എന്ന പേര് സമ്മാനിച്ചു.

മഞ്ജിയുടെ ഗ്രാമത്തിൽ ജലസൗകര്യം, വൈദ്യുതി, സ്കൂൾ, ആശുപത്രി തുടങ്ങിയ യാതൊരു സേവനങ്ങളും ലഭിച്ചിരുന്നില്ല. 360 അടി ഉയരമുളള ഒരു കൂറ്റൻ മലനിര ഇവരെ പൊതുസമൂഹത്തിൽനിന്ന്‌ ഒറ്റപ്പെടുത്തി. എല്ലാ ആവശ്യങ്ങൾക്കും മലയുടെ എതിർവശത്തെ ആശ്രയിക്കുകയെന്ന ഇവരുടെ അവസ്ഥ ഏറെ ദുസഹമായിരുന്നു. വൈദ്യസഹായം ലഭിക്കാൻ ഗ്രാമവാസികൾക്ക് 55 കിലോമീറ്റർ സഞ്ചരിച്ച് അടുത്തുള്ള പട്ടണത്തിലെത്തേണ്ടിവന്നു. 1959 ൽ ദശരഥ് മഞ്ജിയുടെ ഭാര്യ ഫൽഗുനി ദേവി വൈദ്യസഹായം ലഭിക്കാതെ മരിച്ചു. തന്റെ ഭാര്യയുടെ സ്മാരകമായി ഗെലൂർ കുന്നുകളിൽ ഒരു പാത നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു, അങ്ങനെ തന്റെ ഗ്രാമത്തിന് എളുപ്പത്തിൽ വൈദ്യസഹായം ലഭ്യമാകും. ഭാര്യയുടെ ജീവനും മരണത്തിനുമിടയിൽ വിലങ്ങുതടിയായി നിന്ന മലയെ കൈക്കോട്ടും പിക്കാസുംകൊണ്ട് കീഴടക്കാൻ അദ്ദേഹത്തിന് വേണ്ടിവന്നത് 22 വർഷമായിരുന്നു.

ആളുകൾ ചിരിക്കുകയും കളിയാക്കുകയും ചെയ്തുവെങ്കിലും 1960 മുതൽ 1982 വരെ രാവും പകലും ജോലി ചെയ്ത് അദ്ദേഹം കുന്നിനെ തകർത്തു. 360 അടി നീളവും 25 അടി ആഴവുമുള്ള ഈ പാത, അദ്ദേഹത്തിന്റെ ചെറിയ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തി. അടുത്തുള്ള പട്ടണത്തിലേക്കുള്ള ദൂരം 55 കിലോമീറ്ററിൽ നിന്ന് 15 കിലോമീറ്ററായി അദ്ദേഹം കുറച്ചു. ഈ കല്ലുവെട്ടുവഴി സര്ക്കാര് പിന്നീട് ഒരു ടാര് റോഡാക്കി മാറ്റി. അതിന് മൂന്ന് പതിറ്റാണ്ടോളം വേണ്ടിവന്നുവെന്ന് മാത്രം.

ഇദ്ദേഹത്തിന്റെ കഥയാണ് പിൽക്കാലത്ത് ബോളിവുഡ് സംവിധായകനായ കേതൻ മേത്ത സംവിധാനം ചെയ്ത് നവാസുദീൻ സിദിഖി കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘മഞ്ജി :ദ മൗണ്ടന് മാന്’ എന്ന സിനിമയ്ക്ക് ആധാരം. 2007 ഓഗസ്റ്റ് 17 ന് തന്റെ 73 ആം വയസ്സിൽ പിത്താശയ അർബുദം ബാധിച്ച് ദശരഥ് മഞ്ജി അന്തരിച്ചു 











( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...