Please login to post comment

പോർട്ട് റോയൽ

  • admin trycle
  • Jun 26, 2020
  • 0 comment(s)

പോർട്ട് റോയൽ

 

പോർട്ട് റോയൽ ജമൈക്കയുടെ തെക്കൻ തീരത്തുള്ള പട്ടണമാണ്. ലോകത്തിലെ ഏറ്റവും മോശം നഗരം എന്ന് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട നഗരമാണിത്. ഇംഗ്ലണ്ടുകാരാണ് പോർട്ട്‌ റോയൽ വികസിപ്പിച്ചെടുത്തത്.1692 ജൂൺ 7 നുണ്ടായ ഭൂകമ്പവും തുടർന്നുണ്ടായ ശക്തമായ തിരമാലയും പോർട്ട്‌ റോയലിനെ നശിപ്പിക്കുകയും പട്ടണത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കടലിൽ മുങ്ങുകയും ചെയ്തു. കരീബിയൻ കടലിന്റെ ഉള്ളറയിൽ താണുപോയ ആ നഗരത്തെക്കുറിച്ച് ശുദ്ധഗതിക്കാരുടെ പ്രതികരണം 'അത് ദൈവത്തിന്റെ ശിക്ഷയാണ്' എന്നായിരുന്നു.

 

1500 കളിൽ സ്പാനിഷുകാർ ജമൈക്കയിൽ എത്തിയത് മുതൽ ഈ പ്രദേശത്ത് അവർ ആധിപത്യം സ്ഥാപിച്ചിരുന്നു. അവർ പ്രദേശത്തിന് കയോ ഡി കരെന എന്ന് പേരിട്ടു, പക്ഷേ മരം കൊണ്ടുള്ള കുറച്ച് വെയർഹൗസുകൾ അല്ലാതെ മറ്റൊന്നും അവർ അവിടെ നിർമ്മിച്ചില്ല. 1655 ൽ സ്പെയിനിൽ നിന്നും ഇംഗ്ലീഷുകാർ ജമൈക്ക പിടിച്ചെടുത്തു. ജമൈക്കയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന പോർട്ട് റോയലിലെ പ്രകൃതി സുന്ദരമായ ഈ തുറമുഖം അവിടുത്തെ ഇംഗ്ലീഷ് ജീവിതത്തിന്റെ കേന്ദ്രമായി മാറി. ഇംഗ്ലീഷുകാർക്ക് കരീബിയൻ കടലിൽ സുശക്തമായ ഒരു നാവിക വ്യൂഹമില്ലായിരുന്നു. അതിനാൽ തന്നെ ജമൈക്ക എപ്പോൾ വേണമെങ്കിലും സ്പെയിൻ തിരിച്ചു പിടിച്ചേക്കാം എന്ന് ഇംഗ്ലണ്ട് ഭയന്നിരുന്നു. ഫ്രഞ്ച്കാരോ ഡച്ചുകാരോ ആക്രമിച്ചേക്കും എന്നും അവർ ഭയന്നിരുന്നു. ഇതിൽ നിന്നും ദ്വീപിനെ പ്രതിരോധിക്കുന്നതിൽ പോർട്ട്‌ റോയലിനെ തന്ത്രപരമായി ഉപയോഗപ്പെടുത്താമെന്ന് ഇംഗ്ലീഷുകാർ തിരിച്ചറിഞ്ഞു. അവർ പോർട്ട്‌ റോയലിനെ എല്ലാ രാജ്യത്തുനിന്നുമുള്ള കപ്പിത്താന്മാർക്കും കടൽ കൊള്ളക്കാർക്കും സ്വാതന്ത്രവിഹാരത്തിന് വിട്ടു കൊടുത്തു.

 

അതികം വൈകാതെ ചൂതാട്ടം, മയക്കുമരുന്ന് മാഫിയ തുടങ്ങിയവയുടെ താവളമായി മാറിയ ഈ പ്രദേശം കടൽക്കൊള്ളക്കാർ, വേശ്യകൾ, ഇംഗ്ലീഷുകാർ എന്നിവരുടെ കുപ്രസിദ്ധമായ സ്ഥലമായി മാറി. അവർ അവിടെ അടിമക്കച്ചവടം, തോട്ടങ്ങളിലെ അടിമപ്പണി, കടൽക്കൊള്ളക്കാർ കൊള്ളയടിച്ച പണത്തിൽ നിന്ന് സ്പാനിഷുകാരെ എതിർക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കൽ എന്നിവ നടത്തി. പോർട്ട്‌ റോയലിൽ ഒരു രാത്രി തങ്ങണമെങ്കിൽ ആയിരക്കണക്കിന് ഡോളർ വേണമായിരുന്നു. അത്രയേറെ ആഡംബര പൂർണമായിരുന്നു അവിടുത്തെ ജീവിതം.1600 കളുടെ അവസാനത്തോടെ ഇത് പുതിയ ലോകത്തിലെ ഏറ്റവും വലിയ യൂറോപ്യൻ നഗരങ്ങളിലൊന്നായി മാറി.

 

സമ്പത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ഈ നഗരത്തിന്റെ പതനം. 1692 ജൂൺ 7 ഉച്ച മുതൽ 20 മിനിറ്റ് നേരം പോർട്ട് റോയലിൽ ശക്തമായ ഭൂകമ്പമുണ്ടായി. മൂന്ന് അക്രമാസക്തമായ ആഘാതങ്ങൾ, ഓരോന്നും മുമ്പത്തേതിനേക്കാൾ ശക്തമായി ഭൂമിയെ വിണ്ടുകീറി. തുടർന്ന് വന്ന ശക്തമായ തിരമാല പോർട്ട്‌ റോയലിന്റെ മൂന്നിൽ രണ്ട് ഭാഗവും കടലിൽ മുക്കി. നിരവധി തീപിടുത്തങ്ങളും ചുഴലിക്കാറ്റുകളും ചേർന്ന് വീണ്ടും നശിപ്പിച്ച ഈ നഗരം പഴയ പ്രതാപത്തിലേക്ക് പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. നിരവധി ചരിത്ര അവശേഷിപ്പുകളുമായി കടലിനടിയിൽ കിടക്കുന്ന പോർട്ട് റോയലിന്റെ സാർവത്രിക പ്രാധാന്യം പല പുരാവസ്തു സ്ഥലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. കേവലം 37 വർഷത്തെ അസ്തിത്വത്തിനുശേഷം, തിരക്കേറിയ നഗരമായിരുന്ന പോർട്ട് റോയൽ അക്ഷരാർത്ഥത്തിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ കടലിൽ മുങ്ങി, ഭൂകമ്പത്തിന്റെ ദിവസത്തിലെന്നപോലെ ഇത് അവിടെ സംരക്ഷിക്കപ്പെട്ടു. ഏകദേശം 1950 മുതൽ ഇവിടെ മുങ്ങൽ വിദഗ്ധർ പര്യവേക്ഷണം നടത്തുകയും വർഷങ്ങളായി കണ്ടെടുത്ത നിരവധി വസ്തുക്കൾ കിംഗ്സ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജമൈക്കയിലെ മ്യൂസിയംസ് ഓഫ് ഹിസ്റ്ററി ആൻഡ് എത്‌നോഗ്രഫിയിൽ സൂക്ഷിച്ചിരിക്കുകയും ചെയ്യുന്നു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...