Please login to post comment

കല്ലടയാർ

  • admin trycle
  • Mar 20, 2020
  • 0 comment(s)

കല്ലടയാർ

 

കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ പ്രധാനപ്പെട്ട ഒന്നാണ് കല്ലടയാർ. കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട രണ്ട് നദികളിൽ ഒന്നായ കല്ലടയാർ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് 121 കിലോ മീറ്റർ ഒഴുകി അഷ്ടമുടികായലിൽ ചേരുന്നു. പൊന്മുടിയുടെ അടുത്ത് സ്ഥിതിചെയ്യുന്ന മടത്തറ മലനിരകളാണ് കല്ലടയാറിൻ്റെ ഉത്ഭവസ്ഥാനം എന്ന് പറയപ്പെടുന്നു. കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിങ്ങനെ 3 പുഴകളാണ് കല്ലടയാറിന് കരുത്ത് പകരുന്നത്. പുനലൂര്‍, പത്തനാപുരം, കുന്നത്തൂര്‍ വഴി കല്ലടയെ സ്‌പര്‍ശിച്ചാണ്‌ കല്ലടയാര്‍ അഷ്‌ടമുടിക്കായലില്‍ പതിക്കുന്നത്‌. 1950-51 കാലഘട്ടത്തിൽ അന്നത്തെ കൃഷിമന്ത്രി കല്ലടയാറിൽ വരുന്ന മലവെള്ളത്തെ പ്രയോജനപ്പെടുത്താനും അവയെ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനും കല്ലട സ്‌കീം എന്ന പദ്ധതി തയാറാക്കിയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി, പുനലൂർ തൂക്കുപാലം, ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസമായ തെന്മല ഇക്കോ ടൂറിസം, ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക്‌ എന്നിവ ഈ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. അനിയന്ത്രിതമായ മാലിന്യം തള്ളലും കണക്കില്ലാത്ത മണലൂറ്റും തീരമിടിക്കലുമൊക്കെ ഇന്ന് ഈ നദിയെ കൊന്നുകൊണ്ടിരിക്കുകയാണ്.

 

കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കുള്ളിലുള്ള പ്രദേശത്തുകൂടി ഒഴുകുന്നതിനാലാണ് ഇതിന് കല്ലടയാർ എന്ന പേര് ലഭിച്ചത് എന്ന് കരുതുന്നു. ഈ പ്രദേശത്തിന് മുമ്പ് കല്ലിട എന്ന പേരുണ്ടായതായും കാലന്തരത്തില്‍ കല്ലിട കല്ലടയായി എന്നും പറയപ്പെടുന്നു. കുളത്തൂപ്പുഴയാറ്‌ എന്ന് ആദ്യകാലത്ത്‌ പറഞ്ഞുവന്നിരുന്ന ഈ ആറ്‌ നിരന്നൊഴുകിയിരുന്നതായും, ശാസ്‌താംകോട്ട കായല്‍ ഈ പ്രദേശവുമായി ബന്ധപ്പെട്ട്‌ കിടന്നിരുന്ന അക്കാലത്ത്‌ പെരുമണ്‍ മുതല്‍ കണത്താറുകുന്നം വരെ കടത്തുണ്ടായിരുന്നതായും പറയുന്നുണ്ട്‌. വളരെ കാലം മുന്നേ വ്യാപാരികളുടെ ചെറു കപ്പലുകൾക്ക് ഈ പുഴ വഴി സഞ്ചാരമുണ്ടായിരുന്നു. വ്യാപാരികള്‍ പാക്കപ്പലുകളില്‍ വന്ന്‌ നങ്കൂരമിട്ടിരുന്ന സ്ഥലമാണ്‌ കടക്കപ്പല്‍ (കടപ്പാക്കുഴി) എന്ന് കരുതുന്നു. കേണല്‍ ജോണ്‍ മണ്‍ട്രോ എന്ന സായിപ്പിന് സർക്കാർ കൊടുത്ത സ്ഥലത്തുകൂടി കല്ലടയാർ തിരിച്ച് വിട്ടുണ്ടാക്കിയതാണ് ഫലഭൂയിഷ്ഠമായ മണ്‍ട്രോ തുരുത്ത്. 

 

കല്ലടയറിന്റെ കുറച്ചു ഭാഗം ഒഴുകുന്നതു ദേശീയപാത 744 ന് സമാന്തരമായിട്ടാണ്. ഇരുപത്തിയെട്ടാം ഓണദിനത്തിൽ നടകുന്ന കല്ലടജലോത്സവം തെക്കൻ കേരളത്തിലെ പ്രധാന ജലോത്സവങ്ങളിൽ ഒന്നാണ്. കേരളത്തിലെ ഒട്ടുമിക്ക പ്രശസ്തമായ ചുണ്ടൻവള്ളങ്ങളും പങ്കെടുക്കുന്ന ഈ ജലമേള കല്ലടയാറിലെ മുതിരപ്പറമ്പ്-കറുവത്രക്കട് മേഖലയിൽ ആണ് നടക്കുന്നത്. തെന്മലയ്ക്ക് അടുത്തുള്ള പരപ്പാറ ജലസേചന പദ്ധതി, ഒറ്റക്കൽ ജലസേചന പദ്ധതി എന്നിവ ഈ നദിയിലാണ്. കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു.

 

കല്ലടയാറിന്റെ തുടക്കത്തിൽ സ്ഥിതിചെയ്യുന്ന പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടത്തിന് ഏകദേശം 91 മീറ്റർ ഉയരമുണ്ട്. പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്.

 

കല്ലടയാറിന് കുറുകെ ആണ് പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. 1871 ൽ അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ അനുമതി നൽകിയത്. 1877- ൽ പണിപൂർത്തിയാക്കിയ ഇതിന്റെ രൂപകൽപനയും നിർമ്മാണവും ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിലാണ് നടന്നത്.  തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്ന ഇത് 1880-ൽ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...