ആൽ മരങ്ങളുടെ മുത്തശ്ശി
- admin trycle
- Jun 19, 2019
- 0 comment(s)

2016 ൽ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീ വ്യകതിത്വങ്ങളിൽ ഒരാളായി ബി.ബി.സി തിരഞ്ഞെടുത്ത വ്യക്തിയാണ് സാലുമരാട തിമ്മക്ക. 'സാലുമരാട' എന്നാൽ കന്നട ഭാഷയിൽ ' നിരനിരയായി നിൽക്കുന്ന മരങ്ങൾ' എന്നാണ് അർത്ഥം. 105 വയസുള്ള ഈ മുത്തശ്ശി കർണാടകയിലെ തുംകൂർ ജില്ലയിലെ ഗബ്ബിയിലാണ് ജനിച്ചത്.
2019 ൽ പത്മശ്രീ പുരസ്‍കാരം നൽകി രാഷ്ട്രം ആദരിച്ച ഈ മുത്തശ്ശിക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പോകുവാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പത്താമത്തെ വയസ്സിൽ തന്നെ കൂലിപ്പണിക്ക് പോകേണ്ടി വന്നിട്ടുണ്ട്. പിന്നീട് കല്യാണം കഴിയുകയും വളരെ കാലം കുട്ടികൾ ഉണ്ടാവാതെ ഇരിക്കുകയും ചെയ്തു. ഈ വിഷമം മറികടക്കുവാൻ അവർ ആൽ മരങ്ങൾ നട്ട് പിടിപ്പിക്കുവാൻ തുടങ്ങി. ഇവയെ അവരുടെ മക്കളെ പോലെ പരിപാലിക്കുകയും ചെയ്തു. ഇത്തരത്തിൽ 385 ഓളം പേരാൽ മരങ്ങളാണ് 4 കിലോമീറ്ററിൽ ഇവർ നട്ട് പിടിപ്പിച്ചത്. ഇതുകൂടാതെ ഏകദേശം 8000 ത്തോളം മറ്റ് മരങ്ങളും ഈ മുത്തശ്ശി നട്ട് വളർത്തിയിട്ടുണ്ട്.
നാഷണൽ സിറ്റിസൺ അവാർഡ്, കർണാടക കൽപവല്ലി അവാർഡ്, വിശ്വാത്മാ അവർഡ്, നാദോജ അവാർഡ്, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രപുരസ്കാരം, പത്മശ്രീ എന്നിങ്ങനെ 50 ൽ പരം അവാർഡ് ഈ മുത്തശ്ശിക്ക് ലഭിച്ചട്ടുണ്ട്.