Please login to post comment

ചാർളി ചാപ്ലിൻ

  • admin trycle
  • Mar 28, 2020
  • 0 comment(s)

ചാർളി ചാപ്ലിൻ

 

ബ്രിട്ടീഷ് ഹാസ്യതാരം, നിർമാതാവ്, എഴുത്തുകാരൻ, സംവിധായകൻ, കമ്പോസർ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മികച്ച കലാകാരനായിരുന്നു സർ ചാർലെസ് സ്‌പെൻസർ ചാപ്ലിൻ എന്ന ചാർളി ചാപ്ലിൻ. 1889 ഏപ്രിൽ 16 ന് ലണ്ടനിൽ ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ബ്രിട്ടീഷ് മ്യൂസിക് ഹാൾ എന്റർടെയ്‌നറായിരുന്നു ചാപ്ലിന്റെ പിതാവ്. ചാപ്ലിൻ ജനിച്ച് അധികം താമസിയാതെ, മദ്യപാനിയായ അദ്ദേഹത്തിന്റെ പിതാവ് ചാപ്ലിനെയും അമ്മയെയും മൂത്ത അർദ്ധസഹോദരനായ സിഡ്നിയെയും ഉപേക്ഷിച്ചു. ഗായിക കൂടിയായ അമ്മക്കൊപ്പമാണ് ചാപ്ലിൻ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്.

 

അഞ്ചു വയസ്സുള്ള സമയത്താണ് ചാപ്ലിന് ആദ്യ സ്റ്റേജ് പെർഫോമൻസ് നടത്തുന്നത്. ഒരു ഷോയുടെ മധ്യത്തിൽ ഹന്നയ്ക്ക് ശബ്‌ദം നഷ്‌ടപ്പെടുകയും അമ്മയ്ക്ക് പകരക്കാരനായി ചാപ്ലിൻ വേദിയിൽ കയറുകയും തന്റെ പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുക്കുകയും ആയിരുന്നു. കടുത്ത മാനസിക പ്രശ്‌നങ്ങൾ കാരണം ഹന്ന പിന്നീട് ഒരു അഭയകേന്ദ്രത്തിൽ ഒതുങ്ങി. അതുകൊണ്ട് തന്നെ തൻ്റെ സഹോദരനെയും കൂടെ കൂട്ടി സ്വന്തമായി ജീവിതം നയിക്കേണ്ടി വന്നു ചാപ്ലിന്. അമ്മയുടെ ഷോ-ബിസിനസ് കോൺ‌ടാക്റ്റുകൾ ഉപയോഗിച്ച്, ചാർലി 1897 ൽ ഇംഗ്ലീഷ് നാടക കമ്പനിയായ ദ് എയ്റ്റ് ലങ്കാഷെയർ ലാഡ്സിൽ ചേർന്നതോടെ ഒരു പ്രൊഫഷണൽ എന്റർടെയ്‌നറായി. പിന്നീട് വില്യം ഗില്ലറ്റിന്റെ ഷെർലക് ഹോംസിൽ (1899) അദ്ദേഹം ഒരു ചെറിയ റോൾ അഭിനയിച്ചു. അതിനു ശേഷം കേസിയ്‌സ് കോർട്ട് സർക്കസ് എന്ന ഷോയിൽ ചാപ്ലിൻ അംഗമായി. 1908-ൽ അദ്ദേഹം ഫ്രെഡ് കർനോ പാന്റോമൈം ട്രൂപ്പിൽ ചേർന്നു, എ നൈറ്റ് ഇൻ ആൻ ഇംഗ്ലീഷ് മ്യൂസിക് ഹാൾ എന്ന ഹാസ്യ ചിത്രത്തിലൂടെ ചാപ്ലിൻ വളരെ പെട്ടന്ന് പ്രശസ്തനായി.

 

1913 ൽ കർനോ കമ്പനിയുമായി അമേരിക്കയിൽ പര്യടനം നടത്തുന്നതിനിടയിൽ, മാക് സെന്നറ്റിന്റെ കീസ്റ്റോൺ കോമഡി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കരാറിൽ ചാപ്ലിൻ ഒപ്പുവെച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ കീസ്റ്റോൺ വൺ-റീലർ ആയ മേക്കിംഗ് എ ലിവിംഗ് (1914) ഒരു പരാജയമായി ചരിത്രകാരന്മാർ കാണുന്നില്ലെങ്കിലും, സ്ക്രീനിലെ ചാപ്ലിന്റെ ആദ്യ കഥാപാത്രം അദ്ദേഹത്തെ മികച്ച നേട്ടങ്ങളിൽ ഉൾപ്പെടുന്നില്ല. കൂടുതൽ മികച്ച സ്‌ക്രീൻ ഇമേജ് കൊണ്ടുവരാൻ സെന്നറ്റ് ആവശ്യപ്പെട്ടത് പ്രകാരം വളരെ ചെറിയ കോട്ട്, വളരെ വലിയ പാന്റ്സ്, ഫ്ലോപ്പി ഷൂസ് എന്നിവ അടങ്ങിയ ഒരു വേഷം ചാപ്ലിൻ സൃഷ്ട്ടിച്ചു. ഒരു ഫിനിഷിംഗ് ടച്ച് എന്ന നിലയിൽ, അദ്ദേഹം ഒരു തപാൽ-സ്റ്റാമ്പ് മീശയിൽ ഒട്ടിക്കുകയും ഒരു ചൂരൽ എല്ലാ ആവശ്യത്തിനുള്ള ഒരു താങ്ങായി സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ കീസ്റ്റോൺ ചിത്രമായ കിഡ് ഓട്ടോ റേസസ് അറ്റ് വെനീസിൽ (1914), പുതുതായി സൃഷ്ട്ടിച്ച വേഷത്തിൽ, ചാപ്ലിന്റെ അനശ്വരമായ “ലിറ്റിൽ ട്രാംപ്” പ്രത്യക്ഷപ്പെട്ടു. ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് 'ട്രാംപ്' എന്ന കഥാപാത്രമായിരുന്നു.

 

ഒരു ആഴ്ചയിൽ 150 ഡോളറിൽ തുടങ്ങിയ അദ്ദേഹത്തിന്റെ വരുമാനം പിന്നീടുള്ള വർഷങ്ങളിൽ ഉയർന്നു വന്നു. 1917 ൽ അദ്ദേഹം സ്വന്തമായി ലാ ബ്രീ അവന്യു (La Brea Avenue) എന്ന സ്ഥലത്ത് നിർമ്മാണ കമ്പനി തുടങ്ങി. ഇതിന് ശേഷം 1921 ൽ ചാപ്ലിൻ്റെ വളരെ പ്രശസ്തമായ ദി കിഡ് (The Kid) എന്ന സിനിമ പുറത്തിറങ്ങി. സിനിമയിലെ ബാലതാരമായ ജാക്കി കൂഗന്റെയും ചാപ്ലിന്റേയും അഭിനയ മികവ് കൊണ്ടും ചിത്രത്തിന്റെ പ്രമേയം കൊണ്ടും ഇന്നും ഈ ചിത്രം ചർച്ച ചെയ്യപ്പെടുന്നു. എ വുമൺ ഓഫ് പാരീസ് (A Woman of Paris) - 1923, ദി ഗോൾഡ് റഷ് (The Gold Rush) - 1925, ദി സർക്കസ് (The Circus)-1928, സിറ്റി ലൈറ്റ്സ് (City Lights) - 1931, മോഡേൺ ടൈംസ് (Modern Times) - 1936, ദി ഗ്രേറ്റ് ഡിക്റ്റേറ്റർ (The Great Dictator) - 1940 എന്നിങ്ങനെ പ്രസിദ്ധമായ ഒട്ടനവധി ചിത്രങ്ങളിൽ ചാപ്ലിൻ അഭിനയിച്ചു.

 

ദി ഗ്രേറ്റ് ഡിക്ടേറ്റർ ചാപ്ലിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രവും അദ്ദേഹത്തിന്റെ ആദ്യത്തെ ശബ്ദ ചിത്രവുമായിരുന്നു. ജർമൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ഒരു പാരഡിയായ ടോമാനിയയിലെ സ്വേച്ഛാധിപതി അഡെനോയ്ഡ് ഹിൻകലിന്റെയും ഒരു പേരില്ലാത്ത ജൂത ബാർബറിന്റെയും വേഷത്തിൽ ചാപ്ലിൻ അഭിനയിച്ചു. ഹിൻകൽ ഹിറ്റ്ലറുമായി വളരെയേറെ ശാരീരിക സാമ്യം പുലർത്തിയ ഒരു കഥാപാത്രമായിരുന്നു.

 

1972 ൽ ഇരുപതാം നൂറ്റാണ്ടിലെ കലാരൂപമായി ചലച്ചിത്രങ്ങളെ മാറ്റുന്നതിൽ അദ്ദേഹം നൽകിയ സംഭവനയ്ക്ക്  പ്രത്യേക അക്കാദമി അവാർഡ് നൽകി ചാപ്ലിനെ ആദരിച്ചു. ഓസ്കാർ പുരസ്കാരങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നേരം കാണികൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായിരുന്നു. 1975 മാർച്ച് 9-നു ഇംഗ്ലണ്ടിലെ രാജ്ഞിയായ ക്വീൻ എലിസബത്ത് II ചാർളി ചാപ്ലിന് സർ പദവിയും സമ്മാനിച്ചു. 1977 ഡിസംബർ 25 ന് ഈ അതുല്യ പ്രതിഭ ലോകത്തോട് വിടപറഞ്ഞു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...