Please login to post comment

ജി എസ് എൽ വി

  • admin trycle
  • Mar 18, 2020
  • 0 comment(s)

ജി എസ് എൽ വി

 

ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റുകളിലേക്ക് ഉപഗ്രഹങ്ങളും മറ്റ് ബഹിരാകാശ വസ്തുക്കളും വിക്ഷേപിക്കുന്നതിന്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരു ബഹിരാകാശ വിക്ഷേപണ വാഹനമാണ് ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV). പി.എസ്.എൽ.വി ക്ക് ശേഷം ഇന്ത്യ വികസിപ്പിച്ച ബഹിരാകാശ വാഹനമായ ജി.എസ്.എൽ.വി ഇന്ന് ഭാരതം ഉപയോഗിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ്.

 

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനേക്കാൾ (പി‌എസ്‌എൽ‌വി) ഭാരമേറിയ പേലോഡ് ഭ്രമണപഥത്തിൽ എത്തിക്കാനുള്ള കഴിവ് ജി‌എസ്‌എൽ‌വിക്ക് ഉണ്ട്. സ്ട്രാപ്പ്-ഓൺ മോട്ടോറുകളുള്ള ഈ വാഹനത്തിന് 3 ഘട്ടങ്ങളാണുള്ളത്. ഇതിന്റെ മൂന്നാം ഘട്ടത്തിൽ ഇന്ത്യ സ്വന്തമായി നിർമിച്ച ക്രയോജനിക് എൻജിൻ 7.5 ഉപയോഗിക്കുന്നു, ഇത് ദ്രവീകൃത ഓക്സിജനും ഹൈഡ്രജനും ഇന്ധനമായി ഉപയോഗിക്കുന്നു. മൂന്നാമത്തെ ഘട്ടം 720 സെക്കൻഡ് ഇന്ധനം കത്തിക്കുകയും ഏകദേശം 138 കിലോ മീറ്റർ ദൂരം ഈ വാഹനത്തെ കൊണ്ടെത്തിക്കുകയും, രണ്ടാം ഘട്ടം 150 സെക്കൻഡ് ഇന്ധനം കത്തിക്കുകയും ഏകദേശം 1500 കിലോമീറ്റർ ദൂരത്തെത്തിക്കുകയും, ആദ്യ ഘട്ടം 100 സെക്കൻഡ് ഇന്ധനം കത്തിച്ച് 8700 കിലോമീറ്റർ ദൂരത്ത് ഈ വാഹനത്തെ കൊണ്ടെത്തിക്കുകയും ചെയ്യും.

 

ഇന്ത്യയുടെ നാലാം തലമുറ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വിയ്ക്ക്  മാർക്ക് 2 മാർക്ക് 3 എന്നിങ്ങനെ 2 തരം വാഹനങ്ങളാണുള്ളത്. 2001 ഏപ്രിൽ 11 നാണ് ജി.എസ്.എല്‍.വി മാർക്ക് 2 വിൻ്റെ ആദ്യ വിക്ഷേപണം നടക്കുന്നത്. ജി.എസ്.എല്‍.വി തുടര്‍ പരിപാടി 2003 അനുവദിക്കുകയും രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ രണ്ട് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ ജി.എസ്.എല്‍.വി ക്ക് കഴിഞ്ഞു. അതീവ സങ്കീര്‍ണ്ണമായ ചലന സാങ്കേതിക വിദ്യയായ ക്രയോജനിക് സാങ്കേതിക വിദ്യയില്‍ അറിവ് കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ് ജി.എസ്.എല്‍.വി തുടര്‍ പരിപാടിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ആശയവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് വാഹനം അനുയോജ്യമാക്കുന്നതിന്, പേലോഡ് ശേഷി വർദ്ധിപ്പിക്കുന്ന സുപ്രധാന സാങ്കേതികവിദ്യയായ, ക്രയോജനിക് അപ്പർ സ്റ്റേജ് (CUS) ഉപയോഗിക്കുന്നു. ആദ്യ വിക്ഷേപണങ്ങളിൽ, ജി‌എസ്‌എൽ‌വി യുടെ CUS ഘട്ടത്തിൽ റഷ്യൻ ക്രയോജനിക് എഞ്ചിൻ ആണ് ഉപയോഗിച്ചത്. ഈ എഞ്ചിനുകൾ നിർമ്മിച്ചത് ഗ്ലാവ്കോസ്മോസ് എന്ന റഷ്യൻ കമ്പനിയാണ്. ഇന്ത്യയുടെ സ്വന്തം ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നതിനായി 1994 ൽ ISRO ക്രയോജനിക് അപ്പർ സ്റ്റേജ് പ്രോജക്റ്റ് എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ക്രയോജനിക് എഞ്ചിനായ സിഇ -7.5 ഉപയോഗിച്ചുള്ള ജി‌എസ്‌എൽ‌വിയുടെ ആദ്യത്തെ വിജയകരമായ ഫ്ലൈറ്റ് ആയ  ജി‌എസ്‌എൽ‌വി-ഡി 5 ന്റെ വിക്ഷേപണം 2014 ജനുവരി 5 ന്‌ നടക്കുകയും, 1982 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -14 ഉപഗ്രഹം ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഭ്രമണപഥത്തിൽ വിജയകരമായി സ്ഥാപിക്കുകയും ചെയ്തു. ഈ സാങ്കേതികവിദ്യ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ബഹിരാകാശ രാജ്യങ്ങളിൽ ആറാമതാണ് ഇന്ത്യ.

 

അടുത്ത തലമുറയിലെ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീയുടെയും ഹൈ ത്രസ്റ്റ് ക്രയോജനിക് എഞ്ചിന്റെയും വികസനത്തിന് ഇത് വഴിയൊരുക്കി. ഇപ്പോള്‍ പുരോഗമിക്കുന്ന മൂന്നാം ഘട്ടം 2020- 2021 അവസാന പാദത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശീയ ക്രയോജനിക് അപ്പര്‍ സ്റ്റേജോടു കൂടിയ ജി.എസ്.എല്‍.വി ഇതിനകം വാര്‍ത്താവിനിമയ, ഗതിനിര്‍ണ്ണയ, കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ക്കും, ഭാവിയിലെ ഗോളാന്തര ദൗത്യങ്ങള്‍ക്കും വിശ്വസനീയ വിക്ഷേപണ വാഹനമായി മാറിക്കഴിഞ്ഞു. 2018 ഡിസംബര്‍ 19 ന് ജി.എസ്.എല്‍.വി – എഫ് 11 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ പത്ത് ദേശീയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഈ വാഹനം ആകെ 13 തവണയാണ്  ഉപയോഗിച്ചത്. 2006 ജൂലൈ 10 ന് നടന്ന നാലാമത്തെയും, 2010 ഏപ്രിൽ 15 ന് നടന്ന ആറാമത്തെയും, 2010 ഡിസംബർ 25 ലെ ഏഴാമത്തെയും വിക്ഷേപങ്ങൾ പരാജയപ്പെട്ടിരുന്നു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...