Please login to post comment

റെഡ് ക്രോസ്സ്

  • admin trycle
  • Apr 11, 2020
  • 0 comment(s)

റെഡ് ക്രോസ്സ്.

 

യുദ്ധമുഖത്തും പ്രകൃതി ദുരന്തങ്ങളിലും മറ്റും കഷ്ട്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ് ക്രോസ്സ്. 1863 ൽ സ്വിറ്റ്സർലാൻഡിലാണ് ഇതിന്റെ തുടക്കം. ഹെൻറി ഡുനൻറ് എന്ന വ്യക്തിയാണ് ഈ സംഘടന സ്ഥാപിച്ചത്.

 

1859 ലാണ് റെഡ് ക്രോസ്സ് എന്ന സംഘടനയുടെ നിർമ്മാണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹെൻറി ഇറ്റലിയിലേക്ക് പോകുന്ന വഴി ഫ്രാങ്കോ സാർഡീനിയൻ പട്ടാളവും ഓസ്ട്രിയൻ പട്ടാളവും തമ്മിലുള്ള യുദ്ധത്തിന്റെ അനന്തരഫലങ്ങൾ സോൾഫറിനോ എന്ന ഗ്രാമത്തിൽ കാണാൻ ഇടയായി. 40000 ത്തോളം ശവശരീരങ്ങൾക്ക് പുറമെ പരിക്ക് പറ്റിയവരും ഒറ്റപ്പെട്ട് പോയവരുമായി നിരവധി പേരെ ആ ഗ്രാമത്തിൽ കാണുവാൻ ഇടയായി. ഇത്തരമൊരു സാഹചര്യത്തെ എങ്ങിനെ നേരിടണം എന്നറിയാതെ നിൽക്കുകയായിരുന്നു ആ ഗ്രാമം. ആ കാലഘട്ടത്തിൽ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഇത് ഹെൻറിയെ ചിന്തിപ്പിക്കുകയും ഇതിന് പരിഹാരമാർഗം എന്നോണം റെഡ് ക്രോസ് സൊസൈറ്റി എന്ന ആശയത്തിലെത്തുകയും ചെയ്തു. സോള്‍ഫറിനോ യുദ്ധത്തില്‍ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു ക്രൈസ്തവ ദേവാലയത്തില്‍ ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചു കൊണ്ടാണ് ഡ്യൂനന്‍ ഈ രംഗത്തേക്കു കടന്നുവന്നത്.

 

ജനീവയില്‍ തിരിച്ചെത്തിയ ഡ്യൂനന്‍ 1862ല്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് "എ മെമ്മറി ഒഫ് സോള്‍ഫറിനോ" എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ കൃതിയിലൂടെ ഡ്യൂനന്‍ അവതരിപ്പിച്ചു. ഇത് ഒടുവിൽ ഇന്റർനാഷണൽ കമ്മിറ്റി ഫോർ റിലീഫ് റ്റു ദി വൗണ്ടഡ് എന്ന സംഘടനയുടെ രൂപീകരിക്കുന്നതിലേക്ക് നയിച്ചു, 1863ല്‍ ജനീവയില്‍ രൂപം കൊണ്ട ഈ സംഘടന പിന്നീട് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്സ് (ICRC) ആയി മാറി. ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. യുദ്ധരംഗത്തെ മെഡിക്കൽ തൊഴിലാളികളെ തിരിച്ചറിയുന്നതിനുള്ള ഒരു മാർഗമായി വെളുത്ത പശ്ചാത്തലത്തിൽ ഒരു ചുവന്ന കുരിശിന്റെ ചിഹ്നം ഇവർ അടയാളമായി സ്വീകരിച്ചു. 1870 കളിൽ, ഓട്ടോമൻ സാമ്രാജ്യം ഒരു ചുവന്ന കുരിശിന്റെ സ്ഥാനത്ത് ഒരു ചുവന്ന ചന്ദ്രക്കലയെ (റെഡ് ക്രസന്റ്) അതിന്റെ ചിഹ്നമായി ഉപയോഗിക്കാൻ തുടങ്ങി. പല ഇസ്ലാമിക രാജ്യങ്ങളും ഇന്നും ഈ സമ്പ്രദായം തുടരുന്നു.

 

ജനീവ കൺവെൻഷനുകളുടെ വികസനം റെഡ് ക്രോസുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു, റെഡ് ക്രോസ്സ് സ്ഥാപകനായ ഹെൻറി ഡുനന്റ് 1864-ൽ യുദ്ധസമയത്ത് മുറിവേറ്റവരുടെ പ്രശ്ന പരിഹാരത്തിനുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് തുടക്കമിട്ടു. 1864 ഒക്ടോബറിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സൈനിക മെഡിക്കൽ ഉദ്യോഗസ്ഥരും ജനീവയിൽ വെച്ച് യുദ്ധകാലത്ത് സ്വീകരിക്കേണ്ട മാനുഷിക പരിഗണനകളെ കുറിച്ചുള്ള കരാറിന്റെ നിബന്ധനകൾ ചർച്ച ചെയ്തു. ഈ കൂടിക്കാഴ്ചയും അതിന്റെ ഫലമായി 12 രാജ്യങ്ങൾ ഒപ്പുവച്ച ഉടമ്പടിയും ആദ്യത്തെ ജനീവ കൺവെൻഷൻ എന്നറിയപ്പെട്ടു. ദേശീയത കണക്കിലെടുക്കാതെ രോഗികളും പരിക്കേറ്റവരുമായ സൈനികരോടും അവരുടെ സഹായത്തിനെത്തിയ സിവിലിയന്മാരോടും മാനുഷികമായ പെരുമാറ്റം ആവശ്യപ്പെടുന്നതായിരുന്നു ഇത്. തുടര്‍ന്ന് 1906ല്‍ നാവികയുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ സംബന്ധിച്ചും 1929ല്‍ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കണ്‍വെന്‍ഷനുകള്‍ നിലവില്‍വന്നു. 1949ല്‍ സിവിലിയന്‍ ജനതയെ സംബന്ധിച്ചുള്ള ജനീവ കണ്‍വെന്‍ഷനും പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ഈ നാല് ജനീവ കണ്‍വെന്‍ഷനുകളിലും അംഗങ്ങളാണ്.

 

അമേരിക്കൻ റെഡ് ക്രോസ് വാർ കമ്മിറ്റി പ്രസിഡന്റായിരുന്ന ഹെൻറി ഡേവിസനാണ് ദേശീയ റെഡ് ക്രോസ്സ് സൊസൈറ്റികളുടെ ഒരു ഫെഡറേഷൻ രൂപീകരിക്കാൻ നിർദ്ദേശിച്ചത്. ഡേവിസൺ ആരംഭിച്ച ഒരു അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിന്റെ ഫലമായി ലീഗ് ഓഫ് റെഡ് ക്രോസ് സൊസൈറ്റിസ് സ്ഥാപിക്കപ്പിട്ടു. 1983 ഒക്ടോബറിൽ ഇത് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, തുടർന്ന് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1991 നവംബറിൽ പാരീസിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (IFRC) സ്ഥാപിതമായി. യുദ്ധത്തടവുകാർക്കും പോരാളികൾക്കുമായി നടത്തിയ മാനുഷിക പ്രവർത്തനങ്ങളിലൂടെ ദശലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകരെ ആകർഷിക്കുകയും വലിയ വൈദഗ്ദ്ധ്യം നേടുകയും ചെയ്ത റെഡ് ക്രോസ് സൊസൈറ്റികൾ തമ്മിൽ അടുത്ത സഹകരണം ആവശ്യമാണെന്ന് യുദ്ധ അനുഭവങ്ങൾ പഠിപ്പിച്ചതിന്റെ ഫലമായിരുന്നു ഇത്. പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അഭയാര്‍ഥികള്‍ക്കും IFRCയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സഹായമെത്തിക്കുന്നുണ്ട്.

  

റെഡ് ക്രോസ്സ് സംഘടനയുടെ സ്ഥാപകൻ എന്ന നിലയിൽ 1901 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഹെൻറി ഡുനന്റിനായിരുന്നു. റെഡ് ക്രോസ് സൊസൈറ്റിക്കുള്ള അംഗീകാരമായി മൂന്നു തവണ (1917, 1944, 1963) സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഡ്യുനന്റിനോടുള്ള ബഹുമാനസൂചകമായി സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. റെഡ് ക്രോസ്സ് സ്ഥാപിതമായതിന് ശേഷം ഒത്തിരിയേറെ യുദ്ധമുഖങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും മറ്റും ഈ സംഘടനയുടെ അകമഴിഞ്ഞ പ്രവർത്തനമുണ്ടായിരുന്നു. ഇന്നും ഇവരുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. മെയ് എട്ട് റെഡ്‌ക്രോസ് ദിനമായി ആചരിക്കുന്നു. റെഡ്‌ക്രോസിന്റെ സ്ഥാപകന്‍ ഹെന്റി ഡ്യൂനന്റിന്റെ ജന്മദിനമാണ് മെയ് എട്ട്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...