Please login to post comment

ഷാവോലിൻ വാരിയേഴ്സ്

  • admin trycle
  • Sep 16, 2020
  • 0 comment(s)

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷവിലെ ഡെങ്‌ഫെംഗ് പ്രവിശ്യയിലെ ഒരു ബുദ്ധക്ഷേത്രമാണ് ഷാവോലിൻ മൊണാസ്ട്രി അല്ലെങ്കിൽ ഷാവോലിൻ ക്ഷേത്രം. സോംഗ് പർവതത്തിലെ ഏഴ് പർവതങ്ങളിൽ ഒന്നായ ഷാവോഷി പർവതത്തിലെ വനങ്ങളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. “ലിൻ” എന്ന വാക്കിന്റെ അർത്ഥം “വനം” എന്നാണ്. അതിനാൽ ക്ഷേത്രത്തിന് ഷാവോലിൻ എന്നാണ് പേര്. ചൈനയിലെ നാല് പുണ്യ ബുദ്ധക്ഷേത്രങ്ങളിലൊന്നാണ് ഷാവോലിൻ. ചാൻ (സെൻ) ബുദ്ധമതത്തിന്റെ ജന്മസ്ഥലം എന്നതിനപ്പുറം, കുങ്‌ഫുവിനെ വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്ഷേത്രമാണ് ഷാവോലിൻ. ഷാവോലിൻ കുങ്‌ഫുമായുള്ള ദീർഘകാലമായുള്ള ബന്ധവും മറ്റ് പല ചൈനീസ് ആയോധനകലകളുടെ വികസനവും കാരണം ഇവിടം കുങ്‌ഫുവിന്റെ ജന്മഭൂമിയായി കണക്കാക്കപ്പെടുന്നു.

 

ഷാവോലിൻ വുഷു എന്നും അറിയപ്പെടുന്ന ഷാവോലിൻ കുങ്‌ഫു, കുങ്‌ഫുവിന്റെ ഏറ്റവും പഴയ രീതിയാണെന്നും ഏറ്റവും പ്രശസ്തമായ ആയോധനകലകളിൽ ഒന്നാണെന്നും വിശ്വസിക്കപ്പെടുന്നു. ഷാവോലിൻ കുങ്‌ഫുവിന്റെ വികസനത്തിന്റെ 1500 വർഷത്തിനിടയിൽ, ഇത് കുങ്‌ഫു പഠിപ്പിക്കുന്ന ഏറ്റവും വലിയ സ്കൂളുകളിലൊന്നായി മാറി, കൂടാതെ മറ്റ് നിരവധി ശൈലികൾ ഷാവോലിൻ കുങ്‌ഫുവിനെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രശസ്തമായ ചൈനീസ് ചൊല്ല്  ഉണ്ട്. അത് ഇനങ്ങനെയാണ്: “സ്വർഗത്തിൻ കീഴിലുള്ള എല്ലാ ആയോധനകലകളും ഷാവോളിൽ നിന്ന് ഉരുത്തിരിഞ്ഞു.” ഷാവോലിൻ കുങ്‌ഫുവിന് വിവിധ ആയുധ ശൈലികളുണ്ട്, ഓരോ സ്റ്റൈലിനും ആരോഗ്യത്തിനായി കുറച്ച് ദിനചര്യകളും ക്രീയകളുമുണ്ട്.

 

ആയോധനകല സിനിമകളും 1970 കളിലെ "കുങ്ഫു" ടെലിവിഷൻ പരമ്പരയും ഷാവോലിനെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുദ്ധവിഹാരമായി മാറ്റി. എ.ഡി അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചൈനയിൽ എത്തിയ ഇന്ത്യൻ യോദ്ധാവും ബുദ്ധ സന്യാസിയും ആയ ബുദ്ധഭദ്ര (Buddhabhadra) ആണ് അവിടുത്തെ ഭരണാധികാരിയുടെ സഹായത്തോടെ സോംഗ് പർവതനിരയിലെ ഷാവോ ഷി (Shao Shi) യിൽ ഷാവോലിൻ മൊണാസ്ട്രി സ്ഥാപിച്ചത്. ക്ഷേത്രം പലതവണ നശിപ്പിക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തു.

 

ഇന്ത്യയിൽ നിന്ന് വന്ന മഹായാന ബുദ്ധമത വിശ്വാസിയും യോദ്ധാവുമായ ബോധിധർമൻ (Bodhidharma) ഷാവോലിനിൽ എത്തിയെങ്കിലും അദ്ദേഹത്തിന് അവിടേക്ക് പ്രവേശനം ലഭിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്റെ ദൃഢ നിശ്ചയത്തിലും നൈപുണ്യത്തിലും വളരെയധികം മതിപ്പുളവായപ്പോൾ അദ്ദേഹത്തെ ഷാവോലിനിലേക്ക് ക്ഷണിച്ചു. ഷാവോലിനിൽ എത്തിയ ബോധിധർമൻ ദുർബലരും അസുഖമുള്ളവരും മടിയന്മാരുമായ സന്യാസിമാരോട് വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം അവർക്കായി ഒരു കൂട്ടം വ്യായാമങ്ങൾ വികസിപ്പിച്ചെടുത്തു, ഇത് ഷാവോലിൻ കുങ്‌ഫുവിന്റെ തുടക്കം കുറിച്ചു. ഇന്ത്യൻ പോരാട്ട സംവിധാനങ്ങളെക്കുറിച്ചുള്ള തന്റെ അറിവിനെ അടിസ്ഥാനമാക്കി അദ്ദേഹം പിന്നീട് ചില സ്വയം പ്രതിരോധ നീക്കങ്ങളും ആവിഷ്കരിച്ചു.

 

യഥാർത്ഥത്തിൽ വ്യായാമമായി ഉപയോഗിച്ചിരുന്ന കുങ്‌ഫു ഒടുവിൽ മൊണാസ്ട്രിയുടെ സ്വത്തുക്കൾക്ക് നേരെയുള്ള ആക്രമണകാരികളെ ചെറുക്കുന്നതിനായി ഉപയോഗിക്കേണ്ടി വന്നു. കുങ്‌ഫു പരിശീലനത്തിൽ പ്രാവീണ്യമുള്ള യോദ്ധാക്കളായ സന്യാസിമാരുടെ പേരിൽ ഷാവോലിൻ പ്രശസ്തമായി. ഷാവോലിൻ കുങ്ഫു അക്രമാസക്തമോ ആക്രമണോത്സുകമോ അല്ല. ആയോധനകലയെ സെൻ ബുദ്ധിസവുമായി സമന്വയിപ്പിക്കുന്നതിനാൽ ഇത് സവിശേഷമാണ്. സ്റ്റാമിന, ഫ്ലെക്സിബിലിറ്റി, ബാലൻസ് എന്നിവയുടെ വികാസത്തോടെയാണ് അടിസ്ഥാന കഴിവുകൾ ആരംഭിക്കുന്നത്. സന്യാസിമാരെ അവരുടെ ചലനങ്ങളിൽ ധ്യാന ഏകാഗ്രത കൊണ്ടുവരാൻ പഠിപ്പിക്കുന്നു

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...