ആദായനികുതി റിട്ടേൺ 2019 - 2020 - 1
- admin trycle
- Jul 29, 2019
- 0 comment(s)
ആദായനികുതി റിട്ടേൺ 2019 - 20
ബ്ലോഗ് വായിക്കുന്നതിന് മുന്നേ പ്രത്യേകം ഓർക്കേണ്ട കാര്യം ഈ വർഷം ജൂലൈ 31 ആണ് 2019-20 അസസ്മെന്റ് വർഷത്തേക്കുള്ള ITR സമർപ്പിക്കേണ്ട അവസാന തീയതി.
ആധായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ താഴെ പറയുന്നവയാണ്.
ഐ.ടി.ആർ –2
1. ഫോം 16
ശമ്പളക്കാരായ വ്യകതികൾക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഇത്.
2. സാലറി സ്ലിപ് അലവൻസുകളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നതിന് നികുതിദായകർ സാലറി സ്ലിപ്പുകൾ സമർപ്പിക്കേണ്ടതായിട്ടുണ്ട്.
3. പലിശ സർട്ടിഫിക്കറ്റ് ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസിൽ നിന്നോ മാറ്റ് ധനകാര്യ സ്ഥാപനത്തിൽ നിന്നോ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് പലിശ ലാബിക്കുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ.
4 ഫോം 16a 16b 16c
5 ഫോം 26as
6. നികുതി ലാഭിക്കുന്നതിനായുള്ള നിക്ഷേപ തെളിവുകള്‍
7 ഭവന വായ്പ സ്റ്റേറ്റ്‌മെന്റ്
8. 80 ഡി, 80 യു വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍
9. മൂലധന നേട്ടം
10. ആധാര്‍ കാര്‍ഡ്
ആദായനികുതി റിട്ടേൺ ഫോമിലെ ചില മാറ്റങ്ങൾ കേന്ദ്ര റവന്യൂ വകുപ്പ് ഈ വർഷം ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം ഇൻകം ടാക്സ് റിട്ടേൺ (ITR) ഫോമുകളിൽ വന്നിരിക്കുന്ന പുതിയ മാറ്റങ്ങൾ അനുസരിച്ച് നികുതിദായകർ ചില അധിക വിവരങ്ങൾ ഇൻകം ടാക്സ് ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
> സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരി.
> ക്യാപിറ്റൽ ഗെയ്ൻസ്.
> ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN).
> ഇമ്മൂവബിൾ പ്രോപ്പർട്ടി കൈമാറ്റം.
> റെസിഡൻഷ്യൽ സ്റ്റാറ്റസ്.
> വിദേശ ആസ്തികൾ.
> കാർഷിക വരുമാനം, പലിശ വരുമാനം.
> സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരി. രാജ്യത്തെ എല്ലാ കമ്പനികളും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തവ ആകണമെന്നില്ല. ആയത് കൊണ്ട് ഈ വർഷം മുതൽ ഇത്തരത്തിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ വിവരങ്ങൾ കൂടെ ITR ഫയൽ ചെയ്യുമ്പോൾ കാണിക്കേണ്ടതായിട്ടുണ്ട്.
> ക്യാപിറ്റൽ ഗെയ്ൻസ്
ഒരു മൂലധന ആസ്തിയുടെ (നിക്ഷേപം അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ്) മൂല്യത്തിലെ ഉയർച്ചയാണ് ക്യാപിറ്റൽ ഗെയ്ൻ. ഈ മൂല്യം മനസിലാകുന്നത് ആസ്തി വിൽക്കുമ്പോൾ അല്ലങ്കിൽ കൈമാറ്റം ചെയ്യുമ്പോൾ വാങ്ങിയ വിലയേക്കാൾ കൂടുതലായി കിട്ടുന്ന മൂല്യം കണക്കാകുമ്പോഴാണ്. ക്യാപിറ്റൽ ഗെയ്ൻ (ഒരു വർഷമോ അതിൽ കുറവോ) അല്ലെങ്കിൽ ദീർഘകാല (ഒരു വർഷത്തിൽ കൂടുതൽ) ആയിരിക്കാം. ഇത്തരത്തിൽ ദീർഘകാല ക്യാപിറ്റൽ ഗെയ്ൻസ് 1 ലക്ഷം രൂപയിൽ കവിഞ്ഞാൽ നികുതി നൽകണമെന്ന വ്യവസ്ഥ 2018 ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
> ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN).
നിങ്ങൾ ഒരു കമ്പനിയുടെ ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ അല്ലങ്കിൽ വഹിക്കുന്നുണ്ടെങ്കിൽ ആ വിവരം itr ൽ നൽകേണ്ടതാണ്. ഇതിന്റെ കൂടെ നിങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ വിവരം അല്ലെങ്കിൽ വിറ്റ ഓഹരികളുടെ എണ്ണം ഇവയെല്ലാം നൽകേണ്ടതാണ്. ഇതിനായി നിങ്ങൾ itr 2 അല്ലെങ്കിൽ 3 ഫോമുകൾ ആണ് ഉപയോഗിക്കേണ്ടത്.
> ഇമ്മൂവബിൾ പ്രോപ്പർട്ടി കൈമാറ്റം
സ്ഥാവരജംഗമ വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ കിട്ടിയ ക്യാപിറ്റൽ ഗെയ്ൻ.
>റെസിഡൻഷ്യൽ സ്റ്റാറ്റസ്
ITR 2 അല്ലെങ്കിൽ ITR 3 ഫോമുകളിൽ നികുതി ദായകന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വെളിപ്പെടുത്താനുള്ള കോളമാണ് ആണ് ഈ തവണത്തെ മാറ്റങ്ങളിൽ ഒന്ന്. ‘റസിഡന്റ്’ ആയിരുന്നോ ‘നോട്ട് ഓർഡിനറിലി റസിഡന്റ്’ ആയിരുന്നോ ‘നോൺ–റസിഡന്റ്’ ആയിരുന്നോ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വിവരങ്ങളാണ് നൽകേണ്ടത്. ഇതിനോടൊപ്പം എത്ര ദിവസം ഇന്ത്യയിലുണ്ടായിരുന്നു എന്ന വിവരങ്ങളും പുതിയ ഫോമിൽ നൽകേണ്ടതായിട്ടുണ്ട്.
>വിദേശ ആസ്തികൾ, കാർഷിക വരുമാനം, പലിശ വരുമാനം.
നിങ്ങളുടെ വിദേശത്തുള്ള ആസ്തികൾ, അവയുടെ മൂല്യം എന്നിവ ഈ itr ൽ കൊടുക്കേണ്ടതാണ്. ഇനി നിങ്ങൾ കർഷകൻ ആണേൽ അതിൽ നിന്നുള്ള വരുമാനങ്ങളും, സ്ഥല കണക്കുകളും കൊടുക്കേണ്ടതാണ്. ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് പലിശ ലഭിക്കുന്നുണ്ടെങ്കില്‍ ആ വിവരം നിങ്ങൾ itr ഫയൽ ചെയ്യുമ്പോൾ കൊടുക്കേണ്ടതാണ്.