ഗ്രേറ്റ് ഹങ്കർ
- admin trycle
- Aug 28, 2020
- 0 comment(s)
അയർലന്റിന്റെ ക്ഷാമങ്ങളുടെ കഥകളിൽ ഏറ്റവും പ്രധാനപ്പെട്ടത് 1845 -1852 കാലഘട്ടത്തിലുണ്ടായ ക്ഷാമമാണ്. ഗ്രേറ്റ് ഹങ്കർ എന്നറിയപ്പെടുന്ന ഇത് ഐറിഷ് പൊട്ടറ്റോ ഫാമിൻ (Irish Potato Famine), ഗ്രേറ്റ് ഫാമിൻ, ഗ്രേറ്റ് ഐറിഷ് ഫാമിൻ എന്നിങ്ങനെയും അറിയപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കോളനിയായിരുന്ന അയർലന്റിലെ പൗരന്മാരോട് ബ്രിട്ടൻ വളരെ മനുഷ്യത്വ രഹിതമായ നയങ്ങളാണ് അനുവർത്തിച്ചിരുന്നത്. ഭൂമിയെല്ലാം ഇംഗ്ലീഷുകാർ കൈക്കലാക്കിയിരുന്നു. കുടിയാന്മാരായ പാവം കർഷകരായിരുന്ന ഐറിഷുകാരുടെ ജീവിതം നരകമാക്കാനുള്ള നിയമങ്ങള്‍ ഭരണകൂടവും ഭൂപ്രഭുക്കന്മാരും ചേർന്നു സൃഷ്ടിച്ചിരുന്നു.
17ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ അയർലണ്ടുകാരുടെ ഇഷ്ടവിളയായി ഉരുളക്കിഴങ്ങ് മാറി തുടങ്ങി. 18ാം നൂറ്റാണ്ടിന്റ അവസാനമായപ്പോഴേക്കും അവരുടെ പ്രധാന ഭക്ഷണവും വിളയും ഉരുളക്കിഴങ്ങ് ആയിത്തീർന്നു. അയർലന്റിലെ കർഷക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ഉരുളക്കിഴങ്ങ് ആയി മാറി. മൃഗങ്ങളുടെ പോലും ആശ്രയം ഉരുളക്കിഴങ്ങു തീറ്റ ആയിരുന്നു. 1840 കളിൽ ബ്ളെെറ്റ് (phytophthora infestans) എന്ന ഫംഗസ് ഉരുളക്കിഴങ്ങിനെ ബാധിച്ചു. അയർലന്റിലെ ഉരുളക്കിഴങ്ങ് കൃഷി സമൂലം നശിപ്പിക്കുന്ന ഈ രോഗത്തെ ഒരു പത്രം വിശേഷിപ്പിച്ചത് ഉരുളക്കിഴങ്ങുകളുടെ കോളറ എന്നാണ്.
പകർച്ചവ്യാധി ആദ്യ വർഷം ഉരുളക്കിഴങ്ങ് വിളയുടെ പകുതിയോളം ബാധിച്ചു, അടുത്ത ഏഴു വർഷത്തിനുള്ളിൽ മുക്കാൽ ഭാഗം വിളയും നശിക്കുന്നതിന് ഇത് കാരണമായി. അയർലന്റിലെ കുടിയാന്മാരായ കർഷകർ ഭക്ഷണ സ്രോതസ്സായി ഉരുളക്കിഴങ്ങിനെ വളരെയധികം ആശ്രയിച്ചിരുന്നതിനാൽ, ഈ പകർച്ചവ്യാധി അയർലന്റിന്റെ ജനസംഖ്യയെയും ബാധിച്ചു. 1852-ൽ ഇത് അവസാനിക്കുന്നതിനുമുമ്പ്, ഉരുളക്കിഴങ്ങ് ക്ഷാമം മൂലമുള്ള പട്ടിണിയിൽ നിന്നും അനുബന്ധ കാരണങ്ങളിൽ നിന്നും ഏകദേശം 10 ദശലക്ഷം ഐറിഷുകാർ മരിച്ചു, കുറഞ്ഞത് മറ്റൊരു ദശലക്ഷം പേർ അഭയാർഥികളായി സ്വന്തം നാട്ടിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരായി