Please login to post comment

ചാവുകടൽ

  • admin trycle
  • May 7, 2020
  • 0 comment(s)

ചാവുകടൽ

 

ചാവുകടൽ ചാവുകടൽ എന്ന് നാം ഒത്തിരി കേട്ടിരിക്കുമല്ലോ. രസകരമായ ഒരു കാര്യം എന്തെന്നാൽ പേര് സൂചിപ്പിക്കുന്ന പോലെ ഇതൊരു കടലല്ല. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഇസ്രായേലിനും ജോർദാനും ഇടയിൽ സ്ഥിതിചെയ്യുന്ന കരയാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവു കടൽ എന്ന് അറിയപ്പെടുന്നത്. കടൽ അല്ലാഞ്ഞിട്ടും വലിപ്പത്തിന്റെ കൂടുതൽ കൊണ്ടും ഉപ്പിന്റെ സാന്നിധ്യം കൊണ്ടും കടലെന്ന പേര് വന്ന തടാകമാണിത്. അറബിയിൽ അൽ-ബഹർ അൽ-മയ്യിത്ത് എന്ന് വിളിക്കുന്ന ഇതിനെ ഹീബ്രുവിൽ യാം ഹ-മെലാഹ് (ഉപ്പിന്റെ കടൽ) അല്ലെങ്കിൽ യാം ഹ-മാവെത് ("മരണത്തിന്റെ കടൽ") എന്ന് വിളിക്കുന്നു. ഗ്രീക്കുകാർ ഇതിനെ ലേക്ക് അസ്ഫാൾട്ടിറ്റെസ് എന്നാണ് വിളിച്ചിരുന്നത്. ഉപ്പ് കടൽ എന്നും ഇതിനെ വിളിക്കാറുണ്ട്. 

 

ഇതിന്റെ കിഴക്കൻ തീരം ജോർദാന് കീഴിലാണ്, പടിഞ്ഞാറൻ തീരത്തിന്റെ തെക്കാൻ പകുതി ഇസ്രായേലിന്റേതാണ്. പടിഞ്ഞാറൻ തീരത്തിന്റെ വടക്കൻ പകുതി പലസ്തീൻ വെസ്റ്റ് ബാങ്കിനകത്താണ് സ്ഥിതിചെയ്യുന്നത്, 1967 ലെ അറബ്-ഇസ്രായേൽ യുദ്ധം മുതൽ ഇത് ഇസ്രായേൽ അധിനിവേശത്തിലാണ്. പടിഞ്ഞാറ് ഹിൽസ് ഓഫ് ജൂദായുടെയും കിഴക്ക് ട്രാൻസ്ജോർഡാനിയൻ പീഠഭൂമികൾക്കുമിടയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത്.

 

സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന ഒരു ജലാശയമാണ് ഈ ചാവുകടൽ. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്. സാധാരണ കടൽ ജലത്തേക്കാൾ എട്ടു മടങ്ങു ലവണങ്ങൾ അധികാമായി ചാവു കടലിലെ ജലത്തിൽ കാണും. ഏകദേശം 800 ചതുരശ്ര അടിയോളം വിസ്‌തീർണമുള്ള ഈ ജലാശയത്തിൽ ലവണങ്ങളുടെ അളവ് വളരെ കൂടുതൽ ആയതിനാൽ സാധാരണ കടൽ ജീവജാലങ്ങൾക്ക് ഇതിൽ വസിക്കുക എന്നത് അസാധ്യമാണ്. എന്നാൽ ഉപ്പു ഭക്ഷണമാക്കി ജീവിക്കുന്ന ചില സൂക്ഷ്മ ജീവികൾ ഇവിടെ വസിക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഈ തടാകത്തിൽ നാം ചാടിയാൽ മുങ്ങി പോകുമെന്നും പേടിക്കണ്ട. ലവണങ്ങൾ വളരെ കൂടുതൽ ആയതിനാൽ പൊങ്ങുതടി പോലെ നാം പൊങ്ങികിടക്കും.

 

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യത്തോടെ ചാവുകടലിൽ വെള്ളത്തിൽ തോത് കുറഞ്ഞു വരുന്നതായി കണക്കാക്കപ്പെടുന്നു. ഒരു വർഷം ഇവിടെ ലഭിക്കുന്ന മഴ നൂറുമീറ്റർ തികയുന്നില്ല. ജോർദാൻ നദിയും മറ്റുചില ചെറുനദികളും ചാവുകടലിൽ ശുദ്ധജലം നൽകുന്നുണ്ട്. അതാവട്ടെ ഉപ്പുവെള്ളത്തിൽ കലരുന്നു. താപം വെള്ളത്തെ വേഗം ആവി ആക്കുകയും ചെയ്യുന്നു. ഇത് കാരണം ചാവുകടലിൽ ലവണത ഒരുകാലത്തും കുറയുന്നുമില്ല. ഇവിടേക്കുള്ള പ്രധാന ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്. ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്.

 

പേര് ചാവുകടൽ എന്നാണെങ്കിലും സഞ്ചാരികൾക്ക് റീലാക്സിങ് പോയിന്റാണ് ഈ ഡെസ്റ്റിനേഷൻ. ഇവിടെയെത്തുന്നവർ ശരീരത്തിൽ ഇവിടുത്തെ മണ്ണ് കുഴച്ചു പുരട്ടി ഉപ്പുജലത്തിന്റെ മുകളിൽ കിടക്കാറുണ്ട്. ശരീരത്തിന് ഇത് നല്ലതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ചാവുകടലിൽ സഞ്ചരികൾക്കായി തുറന്നിട്ടിരിക്കുന്ന നിരവധി ബീച്ചുകളുമുണ്ട്, ചില ബീച്ചുകളിലേയ്ക്ക് കടക്കണമെങ്കിൽ പ്രവേശന ഫീസ് നൽകേണ്ടതുണ്ട്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...