Please login to post comment

ഡോ. കെ. അയ്യപ്പപണിക്കര്‍

  • admin trycle
  • Jun 19, 2019
  • 0 comment(s)

മലയാളത്തിലെ നവീനകവിതയുടെയും ആധുനികോത്തര കവിതയുടെയും പ്രമുഖ വക്താവും, പ്രയോക്താവുമാണ് ഡോ.കെ.അയ്യപ്പപണിക്കര്‍. മലയാള കവിതാപ്രസ്ഥാനത്തിലേക്ക് ആധുനികതയെ ഉള്‍ച്ചേര്‍ത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. മലയാളകവി, സാഹിത്യസൈദ്ധാന്തികന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം 1930 സെപ്തംബര്‍ 12-നു ആലപ്പുഴ ജില്ലയിലെ കാവാലത്താണ് ജനിച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം ആര്‍ജിച്ച അയ്യപ്പപണിക്കര്‍ അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്ഡി ബിരുദം കരസ്ഥമാക്കിയ ശേഷം ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി എം.ജി കോളേജ് തിരുവനന്തപുരം, സി.എം.എസ് കോളേജ് കോട്ടയം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
മലയാളത്തിലെ ആധുനിക കവിതാപ്രസ്ഥാനത്തിനു തുടക്കം കുറിച്ച കവിതയായി കരുതുന്ന "കുരുക്ഷേത്രം" അയ്യപ്പണിക്കരുടെ പ്രസിദ്ധമായ കവിതയാണ്. 1960-ല്‍ ദേശബന്ധു മാസികയിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രഗത്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം ഇംഗ്ലീഷ് കവിയും, വിവര്‍ത്തകനും കൂടിയായിരുന്നു. 

പ്രധാന കൃതികള്‍
• കുരുക്ഷേത്രം
• പത്തു കവിതകളും പഠനങ്ങളും
• പൂക്കാതിരിക്കാന്‍ എനിക്കാവതില്ല
• മൃത്യുപൂജ
• പുരൂരവസ്

ഇംഗ്ലീഷ് രചനകള്‍
• Sound bound
• I Can’t Help Blossoming
• In the Sacred Navel of Our Dream

വിവര്‍ത്തനം
• പൂച്ചയും ഷേകസ്പിയറും
• ക്യൂബന്‍ കവിതകള്‍
• ഗുരുഗ്രന്ഥസാഹിബ്

സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യപുരസ്കാരം, ആശാന്‍ പ്രൈസ്, മഹാകവി പന്തളം കേരളവര്‍മ്മ പുരസ്കാരം, ഒറീസ്സയില്‍ നിന്നുള്ള ഗംഗാധര്‍ മെഹര്‍ അവാര്‍ഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ദില്‍വാര പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയെല്ലാം ലഭിച്ച അദ്ദേഹം 2006 ഓഗസ്റ്റ് 23-ാം തീയ്യതി അന്തരിച്ചു.





















( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...