Please login to post comment

സിൽക്ക് റോഡ് അഥവാ സിൽക്ക് റൂട്ട്

  • admin trycle
  • Aug 19, 2020
  • 0 comment(s)

 

റോമിലെയും ചൈനയിലെയും രണ്ട് മഹത്തായ നാഗരികതകൾക്കിടയിൽ ചരക്കുകളും ആശയങ്ങളും കൈമാറുന്നതിൽ പ്രധാന പങ്കു വഹിച്ച പാതയാണ് പുരാതന വ്യാപാര പാതയായ സിൽക്ക് റോഡ്, സിൽക്ക് റൂട്ട്. ഈ പുരാതന പാതയിലൂടെ സിൽക്ക് വസ്തുക്കൾ പടിഞ്ഞാറോട്ടും (റോം ഭാഗത്തേക്ക്)  കമ്പിളി, സ്വർണം, വെള്ളി മുതലായവ കിഴക്കോട്ടും (ചൈനയിലേക്ക്) കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. വെറും ചരക്കു ഗതാഗതം എന്നതിലുപരി സാംസകാരിക കൈമാറ്റം കൂടെ ഈ പഥായിലൂടെ നടന്നു. അതിനുദാഹരണമാണ് ചൈനയ്ക്ക് ലഭിച്ച ക്രിസ്തുമതവും ബുദ്ധമതവും. ക്രിസ്തുമതം റോമിൽ നിന്നും ബുദ്ധമതം ഇന്ത്യയിൽ നിന്നും ലഭിച്ചു എന്നാണ് ചരിത്ര രേഖകൾ പറയുന്നത്.

 

ചൈനയിലെ സിയാനിൽ നിന്ന് തുടങ്ങുന്ന ഈ പാത 6,400 കിലോമീറ്റർ ദൂരം വരുന്ന റോഡ് ആണ്. ഈ പാതയിൽ കുറെ ഭാഗം മരുഭൂമിയിലൂടെയാണ് കടന്നു പോകുന്നത്, അതുകൊണ്ട് തന്നെ കൂട്ടം കൂട്ടമായാണ് ആളുകൾ അന്ന് കാലത്തു ഈ റോഡിലൂടെ സഞ്ചരിച്ചിരുന്നത്. ചൈനയുടെ വൻമതിൽ പിന്തുടർന്ന് വടക്കുപടിഞ്ഞാറോട്ട് പോകുന്ന ഈ പാത തക്ലമകൻ മരുഭൂമി മറികടന്ന്, പാമിർസ് പർവതങ്ങൾ കയറി, അഫ്ഗാനിസ്ഥാൻ കടന്ന് ലെവാന്റിലേക്കു പോകുന്നു; അവിടെ നിന്ന് ചരക്കുകൾ മെഡിറ്ററേനിയൻ കടലിനു കുറുകെ കപ്പലിൽ കയറ്റി അയക്കപ്പെടുന്നു. എന്നാൽ ചില വ്യാപാരികളുടെ സാധങ്ങൾ അവർ റോഡ് മാർഗത്തിലൂടെ സഞ്ചരിച്ചു ഇടനിലക്കാരിൽ എത്തിക്കുന്നു.

 

BCE 130 മുതൽ മുതൽ CE 1453 വരെ ഹാൻ രാജവംശം പടിഞ്ഞാറൻ രാജ്യങ്ങളുമായി വ്യാപാരം നടത്തുകയും ഈ പാത പതിവായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഏഷ്യയിലെ റോമൻ പ്രദേശം ക്രമേണ നഷ്ടപ്പെടുകയും ലെവാന്റിൽ അറേബ്യൻ ശക്തി വർദ്ധിക്കുകയും ചെയ്തതോടെ സിൽക്ക് റോഡ്  സുരക്ഷിതമല്ലാത്തതും അനായാസവുമായിത്തീരുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും മംഗോളിയരുടെ കീഴിൽ ഈ പാത പുനരുജ്ജീവിപ്പിക്കപ്പെടുകയും, അക്കാലത്ത് മാർക്കോ പോളോ ചൈനയിലേക്ക് യാത്ര ചെയ്യാൻ ഈ പാത ഉപയോഗിച്ചതായും ചരിത്ര രേഖകൾ പറയുന്നു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിൽ ഉണ്ടായ ബ്ലാക്ക് ഡെത്ത് മഹാമാരിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ഈ പാതയിൽ ഉണ്ടായിരുന്ന ക്രയവിക്രയങ്ങൾ ആയിരുന്നു.

 

പിന്നീട് ഓട്ടോമൻ സാമ്രാജ്യം പടിഞ്ഞാറൻ വ്യാപാരം ബഹിഷ്കരിക്കുകയും റൂട്ടുകൾ അടയ്ക്കുകയും ചെയ്തു. ഈ സമയമായപ്പോഴേക്കും യൂറോപ്യന്മാർ കിഴക്കുനിന്നുള്ള ചരക്കുകളുമായി പൊരുത്തപ്പെടുകയും ചെയ്തിരുന്നു. ഈ കാരണങ്ങൾ കൊണ്ട് സിൽക്ക് റോഡ് ഉപയോഗ ശൂന്യം ആവുകയും വ്യാപാരികൾ ഇതിനു പകരമായി മറ്റു പല ചരക്കു ഗതാഗത മാർഗങ്ങളിലേക്ക് തിരിയുകയും ചെയ്തു.

 

പാക്കിസ്ഥാനെയും ചൈനയിലെ സിൻജിയാങ്ങിലെ ഉയ്ഗുർ സ്വയംഭരണ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഒരു ഹൈവേയുടെ രൂപത്തിൽ സിൽക്ക് റോഡിന്റെ ഒരു ഭാഗം ഇപ്പോഴും നിലവിലുണ്ട്. ഒരു ട്രാൻ-ഏഷ്യൻ ഹൈവേയ്ക്കുള്ള ഐക്യരാഷ്ട്രസഭയുടെ പദ്ധതിക്ക് പ്രചോദനമായി പഴയ റോഡ് ഇപ്പോഴും പരിഗണിക്കുന്നുണ്ട്. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (UNESCAP) ഈ റോഡിന് സമാന്തരമായി ഒരു റെയിൽവേ പാത നിർദ്ദേശിച്ചിട്ടുണ്ട്.

 

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...